Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2022 12:37 AM IST Updated On
date_range 5 Aug 2022 12:37 AM ISTആഭരണ നിർമാണത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന സമ്മേളനം ഏഴിന്
text_fieldsbookmark_border
കോഴിക്കോട്: ജോലിയും കൂലിയും ഇല്ലാതാവുന്ന ആഭരണ നിർമാണത്തൊഴിലാളികളെ രക്ഷിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രക്ഷോഭങ്ങൾക്ക് രൂപം നൽകാൻ ആഭരണ നിർമാണത്തൊഴിലാളി ഫെഡറേഷൻ (സി.ഐ.ടി.യു) സംസ്ഥാന സമ്മേളനം ഞായറാഴ്‌ച കോഴിക്കോട് നടക്കും. 1985 മുതൽ മേഖലയിൽ കേന്ദ്രസർക്കാർ നടപ്പാക്കിയ യന്ത്രവത്കരണവും ബ്രാൻഡ് നെയിം ആഭരണങ്ങളുടെ നിർമാണരംഗത്തേക്ക് സ്വദേശ, വിദേശ കോർപറേറ്റുകൾ എത്തിയതാണ് മേഖലയിൽ പ്രതിസന്ധി സൃഷ്ടിച്ചതെന്ന് നേതാക്കൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഹൈകോടതിയിൽ കേസുകൾ നൽകി ക്ഷേമനിധിയെ തകർക്കാൻ ശ്രമിക്കുന്ന ജ്വല്ലറി ഉടമകളുടെ നിലപാട് തിരുത്തുക, തൊഴിലാളികളെ ദ്രോഹിക്കുന്ന ജി.എസ്.ടി ഉദ്യോഗസ്ഥരുടെ നിലപാട് തിരുത്തുക, ജ്വല്ലറി ആഭരണങ്ങളിൽ ജി.എസ്.ടി തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുള്ള പ്രക്ഷോഭങ്ങൾക്ക് സമ്മേളനം രൂപം നൽകും. മുതലക്കുളത്തെ സരോജ് ഭവനിൽ സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് ടി.പി. രാമകൃഷ്ണൻ ഉദ്‌ഘാടനം ചെയ്യും. ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി വി.പി. സോമസുന്ദരൻ, സ്വാഗതസംഘം ചെയർമാൻ പി.കെ. സന്തോഷ്, കൺവീനർ കെ. ജയരാജൻ, കെ.കെ. കുട്ടൻ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story