Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2022 1:37 AM IST Updated On
date_range 4 Aug 2022 1:37 AM ISTഖാദർ കമ്മിറ്റി: സ്കൂൾ വിദ്യാഭ്യാസത്തിന്റെ ഘടനമാറ്റത്തിന് ചട്ടങ്ങൾ ഡിസംബറിൽ
text_fieldsbookmark_border
തിരുവനന്തപുരം: ഖാദർ കമ്മിറ്റി റിപ്പോർട്ടിലെ ശിപാർശ പ്രകാരം സ്കൂൾ വിദ്യാഭ്യാസത്തിന്റെ ഘടനമാറ്റം ഉൾപ്പെടെയുള്ളവ നടപ്പാക്കുന്നതിന് സ്പെഷൽ റൂളുകൾ ഡിസംബറോടെ തയാറാക്കാനാകുമെന്ന് മന്ത്രി വി. ശിവൻകുട്ടി. മൂന്ന് ഡയറക്ടറേറ്റുകൾ ലയിപ്പിച്ച് ഡയറക്ടറേറ്റ് ഓഫ് ജനറൽ എജുക്കേഷൻ രൂപവത്കരിച്ചതും ഹയർസെക്കൻഡറി പ്രിൻസിപ്പലിനെ സ്കൂൾ മേധാവിയാക്കിയതും ഹെഡ്മാസ്റ്ററെ വൈസ്പ്രിൻസിപ്പലാക്കിയതുമാണ് ഇതുവരെ പൂർത്തിയായ നടപടികൾ. ബാക്കി ശിപാർശകൾ ഈ വർഷംതന്നെ നടപ്പാക്കിത്തുടങ്ങും. വിവിധതലങ്ങളിൽ ഘടനയിൽ വരുത്തേണ്ടമാറ്റം സംബന്ധിച്ച് സ്പെഷൽ റൂൾസ് തയാറാക്കുന്നതോടെ വ്യക്തത വരും. റൂൾസ് തയാറാക്കാനായി സെക്രട്ടേറിയറ്റിൽ പ്രത്യേക സെല്ലും സീമാറ്റിനോട് ചേർന്ന് കോർ കമ്മിറ്റിയും പ്രവർത്തിക്കുന്നുണ്ട്. സമിതി റിപ്പോര്‍ട്ടിന്റെ രണ്ടാം ഭാഗം വൈകാതെ സമർപ്പിക്കുമെന്നും ലഭിക്കുന്ന മുറക്ക് തുടർനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story