Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightദുബൈയിൽ വാഹനാപകടം:...

ദുബൈയിൽ വാഹനാപകടം: രണ്ട് മലയാളികൾ മരിച്ചു

text_fields
bookmark_border
മരിച്ചത് തലശ്ശേരി, കൊയിലാണ്ടി സ്വദേശികൾ തലശ്ശേരി: ദുബൈയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. തലശ്ശേരി പിലാക്കൂലിലെ അറയിലകത്ത് തട്ടാൻകണ്ടി മുഹമ്മദ് അർഷാദ് (54), കൊയിലാണ്ടി സ്വദേശി വനികപീടികയിൽ ലത്തീഫ് (46) എന്നിവരാണ് മരിച്ചത്. ദുബൈ എമിറേറ്റ്‌സ് റോഡിൽ മലയാളികൾ സഞ്ചരിച്ച പിക്അപ് വാനിൽ ട്രെയിലർ ഇടിച്ചാണ് അപകടമുണ്ടായത്. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. രണ്ടുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. മൃതദേഹം ഷാർജ അൽകാസ്മിയ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അർഷാദിന്റെ ഭാര്യ: തല്ലത്ത്. മകൻ: മുഹമ്മദ് അസറുദ്ദീൻ. സഹോദരങ്ങൾ: റഫിയ, റസിയ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story