Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജെൻഡർ ന്യൂട്രാലിറ്റി...

ജെൻഡർ ന്യൂട്രാലിറ്റി വിദ്യാലയങ്ങളിലൂടെ നടപ്പാക്കരുത്

text_fields
bookmark_border
ജെൻഡർ ന്യൂട്രാലിറ്റി വിദ്യാലയങ്ങളിലൂടെ നടപ്പാക്കരുത്
cancel
കൊയിലാണ്ടി: ജെൻഡർ ന്യൂട്രാലിറ്റി ആശയങ്ങൾ സ്കൂൾ കരിക്കുലത്തിൽ ചേർത്ത് വിദ്യാർഥികളിലേക്ക് അടിച്ചേൽപിക്കാനുള്ള ശ്രമങ്ങളിൽനിന്ന് സർക്കാർ പിന്മാറണമെന്ന് വിസ്ഡം ഇസ്‍ലാമിക് സ്റ്റുഡൻസ് ഓർഗനൈസേഷൻ നോർത്ത് ജില്ല കമ്മിറ്റി സംഘടിപ്പിച്ച സ്വാലിഹ ജില്ല വിദ്യാർഥിനി സമ്മേളനം. സമ്മേളനം സംസ്ഥാന പ്രസിഡന്റ് സഹ്റ സുല്ലമിയ്യ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് എം. സൈനബ അധ്യക്ഷത വഹിച്ചു. മുനവ്വർ സ്വലാഹി, പ്രഫ. ജൗഹർ മുനവ്വർ, നസീമ വാടാനപ്പള്ളി, ഫാത്തിമ തഹ് ലിയ, ഷബീബ് സ്വലാഹി, ശുറൈഹ് സലഫി എന്നിവർ സംസാരിച്ചു. പാനൽ ഡിസ്കഷന് മുഹമ്മദ് സ്വാലിഹ് അൽ ഹികമി, ഫാരിസ് അൽഹികമി നേതൃത്വം നൽകി. സമാപന സമ്മേളനം വിസ്ഡം ജില്ല പ്രസിഡന്റ് മുജാഹിദ് ബാലുശ്ശേരി ഉദ്ഘാടനം ചെയ്തു. മൂനിസ് അൻസാരി അധ്യക്ഷത വഹിച്ചു. കെ.സി. സുലൈഖ, അനു മറിയം, നദീറ പയ്യോളി, നസീമ കൊയിലാണ്ടി എന്നിവർ സംസാരിച്ചു. പടം Koy 1 കൊയിലാണ്ടിയിൽ വിസ്ഡം ജില്ല വിദ്യാർഥിനി സമ്മേളന സമാപന സമ്മേളനം മുജാഹിദ് ബാലുശ്ശേരി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story