Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2022 12:59 AM IST Updated On
date_range 4 Aug 2022 12:59 AM ISTപരപ്പുപാറ കുടുംബാരോഗ്യ കേന്ദ്രം: സമഗ്രാന്വേഷണം നടത്തണം
text_fieldsbookmark_border
നാദാപുരം: പരപ്പുപാറ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഭൂമി നഷ്ടപ്പെട്ടതിൽ സമഗ്രാന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് വാണിമേൽ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. നേരത്തെ ഒരു ഏക്കർ ഭൂമിയുണ്ടായിരുന്ന കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഭൂമിയിൽ നിലവിൽ 89 സെന്റ് ഭൂമി മാത്രമേ നിലവിലുള്ളൂ എന്നത് ഗൗരവത്തിൽ എടുക്കണം. ഈ ഭൂമി ഉടൻ റീസർവേ നടത്തണം. അനധികൃത കൈയേറ്റങ്ങൾ നടന്നെന്ന് ബോധ്യപ്പെട്ടാൽ തിരിച്ചുപിടിച്ച് ബന്ധപ്പെട്ടവർക്കെതിരെ നടപടികൾ സ്വീകരിക്കണം. അല്ലാത്തപക്ഷം പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story