Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightശമ്പളവും ആനുകൂല്യവും...

ശമ്പളവും ആനുകൂല്യവും മുടങ്ങി; സ്കൂൾ പാചകത്തൊഴിലാളികൾ പ്രക്ഷോഭത്തിന്​

text_fields
bookmark_border
കോഴിക്കോട്​: വേതനമടക്കം ആനുകൂല്യങ്ങൾ സമയബന്ധിതമായി നൽകാത്തപക്ഷം സ്കൂൾ പാചക തൊഴിലാളികൾ ഉടൻ പ്രക്ഷോഭം ആരംഭിക്കുമെന്ന്​ കേരള സ്കൂൾ പാചക തൊഴിലാളി ഫെഡറേഷൻ പ്രസിഡന്‍റ്​ വി.പി. കുഞ്ഞികൃഷ്ണൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. തൊഴിലാളികൾക്ക്​ രണ്ട്​ മാസമായി ശമ്പളം ലഭിക്കുന്നില്ല. സ്കൂൾ പൂട്ടിയ ഏപ്രിൽ, മേയ്​ മാസങ്ങളിൽ 2000 രൂപ തോതിൽ സമാശ്വാസം അനുവദിച്ചിരുന്നു. ഇതും ഇപ്പോൾ ലഭിച്ചിട്ടില്ല. 2017 -18 വർഷത്തെ ബജറ്റിൽ ദിവസേന ഓരോ തൊഴിലാളിക്കും 50 രൂപ വീതം കൂടുതൽ അനുവദിക്കു​മെന്ന്​ പ്രഖ്യാപിച്ചെങ്കിലും ഇതും നടപ്പായില്ല. തുടർന്ന്​ ജൂലൈ 23ന്​ സെക്രട്ടേറിയറ്റിന്​ മുന്നിൽ തൊഴിലാളികൾ സമരം നടത്തിയതിന് പിന്നാലെ അടുത്ത ദിവസംതന്നെ തുക കൈമാറുമെന്ന്​ വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ചെങ്കിലും ഇതുവരെ തുക ലഭിച്ചിട്ടില്ല. ഈ പശ്ചാത്തലത്തിൽ ഭക്ഷണം പാചകം ചെയ്യുന്നത്​ നിർത്തിയുള്ള സമരമാണ്​ നടത്തുക. 250 കുട്ടികൾക്ക്​ ഒരു ​തൊഴിലാളി എന്ന നില പാലിക്കണമെന്നും തൊഴിലാളികൾക്ക്​ ഓണം അലവൻസ്​ നൽകണമെന്നും പാചക തൊഴിലാളികളെ പിരിച്ചുവിടാനുള്ള അധികാരം പി.ടി.എയിൽനിന്ന് മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story