Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2022 1:27 AM IST Updated On
date_range 2 Aug 2022 1:27 AM ISTഗണിത പഠനം അധ്യാപക ശാക്തീകരണം
text_fieldsbookmark_border
മാവൂർ: സമഗ്ര ശിക്ഷ കോഴിക്കോടിന്റെയും മാവൂർ ബി.ആർ.സിയുടെയും ആഭിമുഖ്യത്തിൽ 'ഉല്ലാസ ഗണിതം', 'ഗണിത വിജയം' എന്നീ അധ്യാപക ശാക്തീകരണ പരിപാടികൾ സംഘടിപ്പിച്ചു. മാവൂർ പഞ്ചായത്ത് കൺവെൻഷൻ സെന്ററിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. എസ്.എസ്.കെ ഡി.പി.ഒ കെ.എൻ. സജീഷ് നാരായൺ മുഖ്യാതിഥിയായി. എ.ഇ.ഒ പോൾ അധ്യക്ഷത വഹിച്ചു. ബി.പി.സി ജോസഫ് തോമസ്, ബി.ആർ.സി ട്രെയിനർ അബ്ദുൽ നസീർ എന്നിവർ സംസാരിച്ചു. ട്രെയിനർ അബ്ദുൽ നസീർ, സി.ആർ.സി.സിമാരായ സഫിയ, ചിഞ്ചു, നീതു, സ്പെഷൽ എജുക്കേറ്റർ സിത്തു ശശി എന്നിവർ ക്ലാസിന് നേതൃത്വം നൽകി. മാവൂർ ബി.ആർ.സി പരിധിയിലെ അഞ്ച് പഞ്ചായത്തുകളിലെ ഒന്നാം ക്ലാസിലെയും മൂന്നാം ക്ലാസിലെയും അധ്യാപകർ പരിശീലനത്തിൽ പങ്കെടുത്തു. mon mavoor brc മാവൂർ ബി.ആർ.സിയിൽ സംഘടിപ്പിച്ച അധ്യാപക ശാക്തീകരണ പരിപാടി മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. രഞ്ജിത്ത് ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
