Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനിറവ് ബനാന ബാങ്ക്...

നിറവ് ബനാന ബാങ്ക് പെരുവയൽ ക്ലസ്റ്റർ ഉദ്ഘാടനം

text_fields
bookmark_border
കുന്ദമംഗലം: പലതരം വാഴകളുടെ സംരക്ഷണം ലക്ഷ്യമിട്ട് നിറവ് ബനാന ബാങ്ക് പെരുവയൽ ക്ലസ്റ്റർ തുടങ്ങി. പെരിങ്ങളം ജി.യു.പി സ്കൂളിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽക്കുന്നുമ്മൽ നിർവഹിച്ചു. നിറവ് കോഓഡിനേറ്റർ ബാബു പറമ്പത്ത് ലോക്ക്ഡൗൺ കാലത്താണ് വ്യത്യസ്തയിനം വാഴകൾ കൃഷി ചെയ്യാൻ തുടങ്ങിയത്. 111 ഇനം വാഴകൾ ഉണ്ട്. അവിടെനിന്നുള്ള വാഴക്കന്നാണ് കർഷകർക്ക് നൽകുന്നത്. 15 ഇനം നാടൻവാഴകളും മറുനാടൻ വാഴകളും ഉൾക്കൊള്ളുന്നതാണ് ഇപ്പോൾ ബനാന ബാങ്ക്. കോർപറേഷൻ, വടകര നഗരസഭ, ഉണ്ണികുളം, പെരുവയൽ പഞ്ചായത്തുകളിലെ 150 കർഷകർക്കാണ് വാഴക്കന്ന് നൽകിയത്. കാർഷിക സർവകലാശാലയിൽനിന്ന് പഠിച്ചിറങ്ങിയവരും പരമ്പരാഗത കർഷകരും ഉൾപ്പെടുന്ന പത്തുപേരുടെ റിസോഴ്‌സ് ഗ്രൂപ് കൃഷി പരിപാലനത്തിന് സഹായിക്കും. കർഷകരുടെയും കൃഷിയുടെയും വിശദാംശം ഓൺലൈനായി ലഭ്യമാക്കും. ഇതിനുള്ള സോഫ്റ്റ് വെയർ വികസിപ്പിക്കുന്നുണ്ട്. അതിലൂടെ ഏതൊക്കെ വാഴ എവിടെയൊക്കെ ലഭ്യമാണെന്ന വിവരം ലഭിക്കും. നബാർഡിന്റെ സാമ്പത്തിക സഹായത്തോടെ കേരള കാർഷിക സർവകലാശാലയുടെ ബനാന റിസർച് സെന്ററിന്റെ മാർഗനിർദേശത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. വാഴത്തൈ വിതരണം പെരുവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുഹറാബി കെ.വി. സുധീഷിന് നൽകി ഉദ്ഘാടനം ചെയ്തു. അംഗത്വ വിതരണം കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് വി. അനിൽ കുമാർ മള്ളാറുവീട്ടിൽ ചന്ദ്രന് നൽകി ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെംബർ പ്രീതി കളരിയിൽ അധ്യക്ഷത വഹിച്ചു. വാർഡ് മെംബർ സുഹറ, ആർ.വി. ജാഫർ എന്നിവർ സംസാരിച്ചു. ബാബു പറമ്പത്ത് (നിറവ് വേങ്ങേരി) ക്ലാസ് എടുത്തു. ശശിധരൻ പുല്ലങ്കോട് സ്വാഗതവും പി. ജൂണാർ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story