Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകോ​​ൺ​ഗ്ര​സ്​...

കോ​​ൺ​ഗ്ര​സ്​ ഇ​ട​പെ​ട​ലി​ൽ പ്ര​തീ​ക്ഷ -റ​യ്​​ഹാ​ന സി​ദ്ദീ​ഖ്

text_fields
bookmark_border
സിദ്ദീഖ്​ കാപ്പന്‍റെ മോചനത്തിന്​ കോൺഗ്രസ്​ നിയമസഹായം നൽകും -ഇംറാന്‍ പ്രതാപ് ഗാര്‍ഹി എം.പി മ​ല​പ്പു​റം: യു.​പി പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​ത്​ ജ​യി​ലി​ല​ട​ച്ച മ​ല​യാ​ളി മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ സി​ദ്ദീ​ഖ്​ കാ​പ്പ​ന്‍റെ മോ​ച​ന​ത്തി​ന്​ കോ​ൺ​ഗ്ര​സ്​ നി​യ​മ​സ​ഹാ​യം ന​ൽ​കു​മെ​ന്ന്​ എ.​ഐ.​സി.​സി ന്യൂ​ന​പ​ക്ഷ ​സെ​ൽ ചെ​യ​ർ​മാ​ൻ ഇം​റാ​ന്‍ പ്ര​താ​പ് ഗാ​ര്‍ഹി എം.​പി. മ​ല​പ്പു​റം ഡി.​സി.​സി ഓ​ഫി​സി​ൽ സി​ദ്ദീ​ഖ്​ കാ​പ്പ​ന്‍റെ ഭാ​ര്യ റ​യ്​​ഹാ​ന​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ല​ഖ്​​​നോ ഹൈ​കോ​ട​തി​യി​ലു​ള്ള കേ​സ്​ കൈ​കാ​ര്യം ചെ​യ്യു​ന്ന അ​ഭി​ഭാ​ഷ​ക​നു​മാ​യി സം​സാ​രി​ച്ച്​ നി​യ​മ​പ​ര​മാ​യി എ​ന്ത്​ ചെ​യ്യാ​നാ​വു​മെ​ന്ന്​ പ​രി​ഗ​ണി​ക്കും. ല​ഖ്​​​നോ ഹൈ​കോ​ട​തി​യി​ലു​ള്ള കേ​സ്​ സു​പ്രീം കോ​ട​തി​യി​ലേ​ക്ക്​ മാ​റ്റു​ന്ന പ​ക്ഷം മി​ക​ച്ച അ​ഭി​ഭാ​ഷ​ക​രെ നി​യ​മി​ക്കാ​ൻ സ​ഹാ​യം ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​​ൺ​ഗ്ര​സ്​ ഇ​ട​പെ​ട​ലി​ൽ പ്ര​തീ​ക്ഷ​യു​ണ്ടെ​ന്ന്​ റ​യ്​​ഹാ​ന സി​ദ്ദീ​ഖ്​ പ​റ​ഞ്ഞു. ല​ഖ്​​​നോ ജ​യി​ലി​ൽ ക​ഴി​യു​ന്ന സി​ദ്ദീ​ഖ്​ കാ​പ്പ​ന്‍റെ ജാ​മ്യാ​പേ​ക്ഷ ആ​റു​മാ​സ​മാ​യി ല​ഖ്​​​നോ ഹൈ​കോ​ട​തി​യി​ലാ​ണ്. ത​ങ്ങ​ളു​ടെ അ​ഭി​ഭാ​ഷ​ക​ന്‍റെ വാ​ദം പൂ​ർ​ത്തി​യാ​യി​ട്ടും കേ​സ്​ പ​ഠി​ക്കാ​നു​ണ്ടെ​ന്ന്​ പ​റ​ഞ്ഞ്​ കേ​സ്​ സ​ർ​ക്കാ​ർ നീ​ട്ടു​ക​യാ​ണ്. കേ​സ്​ ചൊ​വ്വാ​ഴ്ച കോ​ട​തി പ​രി​ഗ​ണി​ക്കു​ന്നു​ണ്ടെ​ന്നും​ റ​യ്​​ഹാ​ന പ​റ​ഞ്ഞു. കൂ​ടി​ക്കാ​ഴ്ച​യി​ൽ മ​ല​പ്പു​റം ഡി.​സി.​സി പ്ര​സി​ഡ​ന്‍റ്​ വി.​എ​സ്. ജോ​യ്​, എ.​പി. അ​നി​ൽ​കു​മാ​ർ എം.​എ​ൽ.​എ, ഡി.​സി.​സി മു​ൻ പ്ര​സി​ഡ​ന്‍റ്​ ഇ. ​മു​ഹ​മ്മ​ദ്​ കു​ഞ്ഞി തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. mpgma3 കോ​ണ്‍ഗ്ര​സ് ന്യൂ​ന​പ​ക്ഷ സെ​ല്‍ ദേ​ശീ​യ ചെ​യ​ര്‍മാ​ന്‍ ഇം​റാ​ന്‍ പ്ര​താ​പ് ഗാ​ര്‍ഹി എം.​പി മ​ല​പ്പു​റം ഡി.​സി.​സി ഓ​ഫി​സി​ൽ സി​ദ്ദീ​ഖ്​ കാ​പ്പ​ന്‍റെ ഭാ​ര്യ റ​യ്​​ഹാ​ന​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​പ്പോ​ൾ. ഡി.​സി.​സി പ്ര​സി​ഡ​ന്‍റ്​ വി.​എ​സ്. ജോ​യ്​ സ​മീ​പം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story