Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2022 1:12 AM IST Updated On
date_range 2 Aug 2022 1:12 AM ISTസംസ്ഥാനതല ഹ്രസ്വചിത്ര മത്സരം
text_fieldsbookmark_border
ബാലുശ്ശേരി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ബാലുശ്ശേരി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ പൊതുവിദ്യാലയങ്ങളിലെ ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി സംസ്ഥാനതല ഷോർട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു. 'സ്വാതന്ത്ര്യം' ആണ് വിഷയം. കുട്ടികൾ ഷൂട്ട് ചെയ്ത് സമർപ്പിക്കേണ്ട ചിത്രത്തിന്റെ പരമാവധി ദൈർഘ്യം നാല് മിനിറ്റ് ആണ്. ഈ മാസം 12ന് മുമ്പ് യൂ ട്യൂബ് ചാനലിൽ അപ് ലോഡ് ചെയ്തതിന്റെ ലിങ്ക് 9745613681 എന്ന വാട്സ്ആപ് നമ്പറിലേക്കാണ് അയക്കേണ്ടത്. കുട്ടിയുടെ പേരും ക്ലാസും സ്കൂൾ വിലാസവും ഫോൺ നമ്പറും പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തിയതിൽ ലിങ്ക് ടാഗ് ചെയ്താണ് അയക്കേണ്ടത്. മൂന്നംഗ ജൂറി തിരഞ്ഞെടുക്കുന്ന മികച്ച ചിത്രങ്ങൾക്ക് പുരസ്കാരങ്ങൾ വിതരണം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story