Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2022 1:12 AM IST Updated On
date_range 2 Aug 2022 1:12 AM ISTസബർമതിയിൽ കുരുത്തോലക്കൂട്ടം
text_fieldsbookmark_border
പേരാമ്പ്ര: തലമുറകൾ കൈമാറി വന്ന കുരുത്തോല കരവിരുതുകളെ കാലത്തിനൊത്ത് നവീകരിച്ച് പുതുതലമുറയിലേക്ക് കൈമാറാൻ ചെറുവണ്ണൂർ സബർമതി സ്‌റ്റഡി ആൻഡ് റിസർച്ച് സെന്റർ ഫോർ ആർട്ട് ആൻഡ് കൾച്ചറിൽ കുട്ടികൾക്കുള്ള ക്യാമ്പ് 'കുരുത്തോലക്കൂട്ടം' ഒരുങ്ങുന്നു. ആദ്യ ശിൽപശാല ആഗസ്റ്റ് ആറിന് നടക്കും. രാവിലെ ഒമ്പതിന് രജിസ്ട്രേഷൻ ആരംഭിക്കും. കുട്ടികളിൽ വിസ്മയങ്ങൾ വിരിയിക്കാൻ കുരുത്തോലയുമായി ആഷോ സമം എത്തും. ഈ പരിപാടി എല്ലാ മാസവും ഉണ്ടാകും. വൈകീട്ട് അഞ്ചുവരെ നടക്കുന്ന ശിൽപശാലയുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് 0496 2775222, 9446225522 നമ്പറുകളിൽ ബന്ധപ്പെടണം. വൈകീട്ട് ആറിന് സുരേഷ് മേപ്പയൂരിന്റെ 'തോറ്റവന്റെ ഉത്തരങ്ങൾ' പുസ്തകത്തിന്റെ പ്രകാശനം നടക്കും. 6.30ന് പ്രകാശ് ഉള്ള്യേരിയുടെ മ്യൂസിക് നൈറ്റ് ഉണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story