Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2022 1:12 AM IST Updated On
date_range 2 Aug 2022 1:12 AM ISTസ്വതന്ത്ര ചിന്തകൾക്കെതിരെ സാംസ്കാരിക പ്രതിരോധം ഉയരണം -കെ.എൻ.എം
text_fieldsbookmark_border
കുന്ദമംഗലം: ലിംഗസമത്വത്തിന്റെ പേരിൽ അധാർമികതകളെ വാരിപ്പുണരാനുളള ഗൂഢനീക്കങ്ങൾക്കെതിരെ സാംസ്കാരിക പ്രതിരോധം ഉയരണമെന്ന് കെ.എൻ.എം മർകസുദ്ദഅവ കൊടുവള്ളി വെസ്റ്റ് മണ്ഡലം സംഘടിപ്പിച്ച 'ഉണർവ്' നേതൃപരിശീലന ക്യാമ്പ് അഭിപ്രായപ്പെട്ടു. ലിബറലിസത്തിന്റെ പേരിൽ ഭരണകൂടത്തിന്റെ തണലിൽ ക്യാമ്പസുകളിൽ സ്വതന്ത്ര ഇടപെടലിന് അവസരമൊരുക്കി സ്വതന്ത്ര ലൈംഗികതയിലേക്ക് വാതിൽ തുറന്നിടാനുള്ള ഭൗതികവാദികളുടെ ഗൂഢനീക്കങ്ങളെ ചെറുത്തുതോൽപിക്കണമെന്ന് ക്യാമ്പ് ആവശ്യപ്പെട്ടു. ജില്ല പ്രസിഡന്റ് പി.ടി. അബ്ദുൽ മജീദ് സുല്ലമി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി. അസ്സയിൽ സ്വലാഹി അധ്യക്ഷത വഹിച്ചു. അബ്ദുൽ നാസർ നദ്‌വി ഖത്തർ, എം.കെ. പോക്കർ സുല്ലമി എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു. എൻ.പി. അബ്ദുൽ റഷീദ്, ശുക്കൂർ കോണിക്കൽ, എം.അബ്ദുൽ റശീദ്, പ്രഫ. പി.കെ. ഹംസ, എം.കെ. ഇബ്രാഹീം, ബഷീർ കൈപ്പാട്ട്, അൻഷിദ് പാറന്നൂർ, ഷക്കീല ആരാമ്പ്രം, ഫവാസ് എളേറ്റിൽ, സക്കീർ കോഴിക്കോട് എന്നിവർ സംസാരിച്ചു. സി.ഐ.ഇ.ആർ പരീക്ഷയിൽ ഉന്നത വിജയം നേടിയ മദ്റസ വിദ്യാർഥികളെ ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story