Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2022 12:59 AM IST Updated On
date_range 2 Aug 2022 12:59 AM ISTസീനിയർ ജേണലിസ്റ്റ്സ് ഫോറം സംസ്ഥാന സമ്മേളനം നാലു മുതൽ
text_fieldsbookmark_border
കോഴിക്കോട്: സീനിയർ ജേണലിസ്റ്റ്സ് ഫോറം പത്താം സംസ്ഥാന സമ്മേളനം ആഗസ്റ്റ് നാലു മുതൽ ആറു വരെ കോഴിക്കോട് ടൗൺഹാളിൽ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 300ഓളം പ്രതിനിധികൾ പങ്കെടുക്കും. ഈ മാസം നാലിന് രാവിലെ 11.30ന് യു.കെ. കുമാരൻ സുവനീർ പ്രകാശനം നിർവഹിക്കും. അഞ്ചിന് രാവിലെ 11ന് റവന്യൂ മന്ത്രി കെ. രാജൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. വൈകീട്ട് അഞ്ചിന് മാധ്യമ സെമിനാർ ഡോ. സെബാസ്റ്റ്യൻ പോൾ ഉദ്ഘാടനം ചെയ്യും. ആറിന് രാവിലെ ഒമ്പതിന് പ്രതിനിധി സമ്മേളനം തുടങ്ങും. വിവിധ അവാർഡുകൾ ലഭിച്ച മുതിർന്ന മാധ്യമപ്രവർത്തകരെ ആദരിക്കും. വൈകീട്ട് നാലിനാണ് സമാപന സമ്മേളനം. സമ്മേളനത്തോടനുബന്ധിച്ച് ഫോട്ടോ, കാർട്ടൂൺ, പുസ്തക പ്രദർശനവും നടക്കും. വാർത്തസമ്മേളനത്തിൽ വി. പ്രതാപ ചന്ദ്രൻ, എ. മാധവൻ, സി.എം. കൃഷ്ണപണിക്കർ, എം. ബാലഗോപാൽ, ഹരിദാസൻ പാലായിൽ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story