Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2022 12:52 AM IST Updated On
date_range 2 Aug 2022 12:52 AM ISTനാദാപുരത്ത് ക്വാറികളിൽ പരിശോധന
text_fieldsbookmark_border
നാദാപുരം: മലയോരമേഖലയിലെ ക്വാറികളിൽ പരിശോധന നടത്തി. ക്വാറികൾ സുരക്ഷിതമാണോ മാനദണ്ഡങ്ങൾ പാലിച്ചാണോ പ്രവർത്തിക്കുന്നതെന്നറിയാൻ കലക്ടറുടെ നിർദേശപ്രകാരമാണ് പരിശോധന. മലയോരത്ത് നിരവധി ക്വാറികളാണ് പ്രവർത്തിക്കുന്നത്. വളയത്തെ രണ്ടു ക്വാറികളിലാണ് തിങ്കളാഴ്ച പരിശോധന നടത്തിയത്. സംസ്ഥാനത്ത് വരുംദിവസങ്ങളിൽ തീവ്രമഴ ശക്തമാകുമെന്ന് മുന്നറിയിപ്പ് വന്നതോടെ കേരളത്തിലെ മലയോരങ്ങളിലടക്കം അതിജാഗ്രത നിർദേശമാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചിരിക്കുന്നത്. സുരക്ഷ മുൻകരുതലുകൾ വടകര താലൂക്കിൽ ശക്തമാക്കിയിട്ടുണ്ട്. ക്വാറികളുടെ സമീപ പ്രദേശങ്ങളിൽ ഉരുൾപൊട്ടൽസാധ്യത കണക്കിലെടുത്താണ് പരിശോധന. ഈ മാസം അഞ്ചുവരെ ജില്ല ഭരണകൂടം ക്വാറികളുടെ പ്രവർത്തനങ്ങൾക്ക് വിലക്കേർപ്പെടുത്തി. തഹസിൽദാർ കെ. പ്രസിൽ, ഡെപ്യൂട്ടി തഹസിൽദാർ വി.കെ. സുധീർ, പൊലീസ്, ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പരിശോധനയിൽ പങ്കെടുത്തു. പടം: CL Kz Ndm8. നാദാപുരം മേഖലയിലെ ക്വാറികളിൽ റവന്യൂ വകുപ്പിന്റെ പരിശോധന
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
