Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2022 12:52 AM IST Updated On
date_range 2 Aug 2022 12:52 AM ISTഭരണകൂടം സ്വാതന്ത്ര്യത്തിന്റെ പവിത്രത കളയുന്നു -മുല്ലപ്പള്ളി രാമചന്ദ്രൻ
text_fieldsbookmark_border
തിരുവള്ളൂർ: ലോകത്തിന് മുന്നിൽ അഭിമാനപൂർവം തലയുയർത്തിനിന്ന ദേശീയ അടയാളങ്ങളൊക്കെ ഇന്ത്യൻ ഭരണകൂടത്തിന്റെ പരിമിത ചിന്തയിൽപെട്ട് പ്രഭ മങ്ങുകയാണെന്ന് മുൻ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു. ഭാരതത്തിന്റെ മതനിരപേക്ഷ ദേശീയബോധവും ഭരണഘടനയും അശോകസ്തംഭവും പങ്കിലമാക്കപ്പെടുന്ന കാഴ്ചയാണ് ഇന്ന് രാജ്യത്ത് കാണുന്നത്. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തതിന് ബ്രിട്ടന് മുന്നിൽ മാപ്പെഴുതിക്കൊടുത്ത് രക്ഷതേടിയവരുടെയും സ്വാതന്ത്ര്യം പോലും അംഗീകരിക്കാതെ കരിങ്കൊടിയേന്തി നടന്നവരുടെയും പിൻതലമുറക്കാർ സ്വാതന്ത്ര്യ ദിനാഘോഷക്കാരായി തീർന്നത് കാലത്തിന്റെ ശിക്ഷ വിധിക്കലാണെന്നും അദ്ദേഹം പറഞ്ഞു. തിരുവള്ളൂരിൽ കോൺഗ്രസ് നേതാവും സഹകാരിയുമായിരുന്ന ആർ. ദാമോദരൻ മാസ്റ്ററുടെ പതിനാലാം ചരമവാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ആർ. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സുനിൽ മടപ്പള്ളി, പ്രമോദ് കക്കട്ടിൽ, രാധാകൃഷ്ണൻ കാവിൽ, എടവത്ത് കണ്ടി കുഞ്ഞിരാമൻ, സബിത മണക്കുനി, എഫ്.എം. മുനീർ, വി.പി. ദുൽഖിഫിൽ, ബവിത്ത് മലോൽ, പി.സി. ഷീബ, സി.പി. വിശ്വനാഥൻ, വി.കെ. കുട്ടി, കെ.പി. ജീവാനന്ദ്, കെ.എം. ഉമ്മർ, പത്മാലയം കുഞ്ഞികൃഷ്ണക്കുറുപ്പ്, മനോജ് തുരുത്തി, എ.കെ. കുഞ്ഞബ്ദുല്ല തുടങ്ങിയവർ സംബന്ധിച്ചു. പടം: കോൺഗ്രസ് നേതാവും സഹകാരിയുമായിരുന്ന ആർ. ദാമോദരൻ മാസ്റ്ററുടെ പതിനാലാം ചരമവാർഷികം തിരുവള്ളൂരിൽ മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
