Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവൃക്കകൾ തകരാറിലായ...

വൃക്കകൾ തകരാറിലായ യുവാവ്​ ചികിത്സാസഹായം തേടുന്നു

text_fields
bookmark_border
കോഴിക്കോട്​: ഇരുവൃക്കകളും പ്രവർത്തനരഹിതമായ യുവാവ്​ ചികിത്സാസഹായം തേടുന്നു. പാവങ്ങാട്​ ചോലക്കാടി രതീഷ്​ കുമാറാണ്​ (40) ഉദാരമതികളുടെ സഹായത്തിന്​ കാക്കുന്നത്​. നാല്​ മാസത്തോളമായി ചികിത്സയിലുള്ള ഇദ്ദേഹത്തിന്​ വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയ വേണമെന്നാണ്​ ഡോക്ടർമാർ നിർദേശിച്ചത്​. നിലവിൽ വൻ തുക മുടക്കി ഡയാലിസിസിന്​ വിധേയനാവുകയാണ് ഇദ്ദേഹം​. ചികിത്സക്ക്​ 40 ലക്ഷത്തോളം രൂപയാണ്​ ചെലവ്​ പ്രതീക്ഷിക്കുന്നത്​. കൂലിപ്പണിക്കാരനായ രതീഷിന്​ ഭാര്യയും മകളും പ്രായമായ മാതാപിതാക്കളും മാത്രമാണുള്ളത്​. ചികിത്സക്കാവശ്യമായ തുക സമാഹരിക്കുന്നതിന്​ നാട്ടുകാർ എ.എം. സലീം ചെയർമാനും ടി. കൃഷ്ണൻകുട്ടി കൺവീനറും ഡോ. കെ.കെ. കുഞ്ഞമ്മദ്​ ട്രഷററുമായി ചോലക്കാടി രതീഷ്​ കുമാർ എം ചികിത്സാസഹായ കമ്മിറ്റി രൂപവത്​കരിച്ചിട്ടുണ്ട്​. കമ്മിറ്റിയുടെ പേരിൽ എസ്​.ബി.ഐ പാവങ്ങാട്​ ശാഖയിൽ 41085228400 നമ്പറായി അക്കൗണ്ട്​ തുടങ്ങിയിട്ടുണ്ട്​. ഐ.എഫ്​.എസ്​ കോഡ്​: SBIN0009593. ഫോൺ: 8907182933, 9961404122.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story