Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസ്‌കില്‍...

സ്‌കില്‍ ഡെവലപ്മെന്‍റ്​ സെന്‍ററിന് റൂട്രോണിക്സ് അംഗീകാരം

text_fields
bookmark_border
കോഴിക്കോട്​: ജില്ല പഞ്ചായത്തിന്‍റെ സ്‌കില്‍ ​ഡെവലപ്മെന്‍റ്​ സെന്‍ററിനെ സര്‍ക്കാര്‍ സ്ഥാപനമായ റൂട്രോണിക്സിന്‍റെ അംഗീകൃത പരിശീലന കേന്ദ്രമായി തിരഞ്ഞെടുത്തു. ഗ്രാമീണ മേഖലയിലെ സ്ത്രീകള്‍ക്ക് വിദഗ്ധ തൊഴില്‍ പരിശീലനം നല്‍കി തൊഴില്‍ മേഖലയില്‍ വിന്യസിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് റൂട്രോണിക്സ്. പട്ടികജാതി-വര്‍ഗ വിദ്യാർഥികള്‍ക്ക് സൗജന്യമായി പഠിക്കാനുള്ള സൗകര്യം റൂട്രോണിക്സ് ഏര്‍പ്പെടുത്തുന്നുണ്ട്. പരിശീലന പരിപാടി കോഴിക്കോട്​: അതിദരിദ്ര കുടുംബങ്ങള്‍ക്ക് മൈക്രോ പ്ലാന്‍ തയാറാക്കുന്നതിന്‍റെ ഭാഗമായി കിലയുടെ നേതൃത്വത്തില്‍ തദ്ദേശഭരണ സ്ഥാപനങ്ങളിലെ റിസോഴ്സ് പേഴ്സന്മാര്‍ക്കുള്ള പരിശീലനം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ എം.പി. ശിവാനന്ദന്‍ ഉദ്ഘാടനം ചെയ്തു. കോർപറേഷന്‍, മുനിസിപ്പാലിറ്റി, ഗ്രാമപഞ്ചായത്ത് അധ്യക്ഷന്മാര്‍ക്കും സെക്രട്ടറിമാര്‍ക്കുമുള്ള പരിശീലനം ചൊവ്വാഴ്ച ഇരിങ്ങല്‍ സര്‍ഗാലയ കേരള ആർട്ട് ക്രാഫ്റ്റ് വില്ലേജിലും ബ്ലോക്ക്തല ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം ബുധനാഴ്ച മലാപറമ്പ് ക്രൈസ്റ്റ് ഹാളിലും നടക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story