Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Jun 2022 5:53 AM IST Updated On
date_range 27 Jun 2022 5:53 AM ISTമുതിർന്ന വായനക്കാരിക്ക് കുരുന്നുകളുടെ ആദരം
text_fieldsbookmark_border
എകരൂൽ: വായന വാരാചരണത്തിന്റെ ഭാഗമായി കപ്പുറം ഡോൺ ഇംഗ്ലീഷ് സ്‌കൂളിലെ വിദ്യാർഥികൾ പ്രദേശത്തെ മുതിർന്ന വായനക്കാരി മഞ്ഞമ്പ്രക്കണ്ടി ആസ്യഹജ്ജുമ്മയെ ആദരിച്ചു. പ്രിൻസിപ്പൽ എ. മുബീനയുടെ നേതൃത്വത്തിലാണ് വിദ്യാർഥികൾ 92 വയസ്സുള്ള ആസ്യ ഹജ്ജുമ്മയുടെ വീട്ടിലെത്തി പൊന്നാടയണിയിച്ച് ആദരിച്ചത്. തന്റെ പുസ്തകശേഖരത്തിലെ പുസ്തകങ്ങളിലെ പ്രസക്തഭാഗങ്ങൾ കുട്ടികളെ വായിച്ചുകേൾപ്പിച്ചു. മധുരം നൽകിയാണ് അവർ കുട്ടികളെ യാത്രയാക്കിയത്. EKAROOL 666: കപ്പുറം ഡോൺ ഇംഗ്ലീഷ് സ്‌കൂളിലെ വിദ്യാർഥികൾ പ്രദേശത്തെ മുതിർന്ന വായനക്കാരി മഞ്ഞമ്പ്രക്കണ്ടി ആസ്യ ഹജ്ജുമ്മയെ ആദരിച്ചപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
.jpg)