Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Jun 2022 5:51 AM IST Updated On
date_range 27 Jun 2022 5:51 AM ISTരാസിത്ത് അശോകന്റെ പുസ്തകം പ്രകാശനം ചെയ്തു
text_fieldsbookmark_border
പേരാമ്പ്ര: യുവ സാഹിത്യകാരൻ രാസിത്ത് അശോകന്റെ നാലാമത്തെ പുസ്തകം ''ബൾജുറേഷിയിൽ വിരിയുന്ന ചെമ്പരത്തിപ്പൂവുകൾ'' പ്രകാശനം ചെയ്തു. സി.കെ.ജി.എം. ഗവ. കോളജിൽ നടന്ന ചടങ്ങിൽ സ്റ്റേറ്റ് ട്രാൻസ്ജെൻഡർ ജസ്റ്റിസ് ബോർഡ് അംഗം ശീതൾ ശ്യാം പ്രകാശനം നിർവഹിച്ചു. പി.കെ. വിനോദ് അധ്യക്ഷത വഹിച്ചു. ഡോ. പി.ആർ. ഷിത്തോർ പുസ്തകം ഏറ്റുവാങ്ങി. എഴുത്തുകാരനും അധ്യാപകനുമായ എം.പി. അനസ് പുസ്തകം പരിചയപ്പെടുത്തി. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ്. എം. കുഞ്ഞമ്മദ്, കാവിൽ. പി. മാധവൻ, കുട്ടികൃഷ്ണൻ, പി.എസ് സ്മിജ, കുഞ്ഞബ്ദുള്ള, വിനോദ് പന്തീരിക്കര, പ്രവീഷ് കുമാർ, കെ.സി. അജേഷ്, റഫീഖ് എരവട്ടൂർ, ഷൈജു പാലേരി, ലിതേഷ് കരുണാകരൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ വി.പി. അശ്വതി സ്വാഗതവും നക്ഷത്ര സത്യൻ നന്ദിയും പറഞ്ഞു. രാസിത്തിന്റെ ആദ്യ സമാഹാരം നന്ദി ഗില്ലൻ ബാരി സിൻഡ്രോം 2015- 16 സാമൂഹികക്ഷേമ വകുപ്പിന്റെ സംസ്ഥാന അവാർഡ് അടക്കം നിരവധി പുരസ്‌കാരങ്ങൾ നേടിയിരുന്നു. 23 പതിപ്പുകൾ പിന്നിട്ടു. മൊയ്‌സാമീ ദാസ് എന്ന കഥക്ക് വരം 2017 കഥാപുരസ്കാരവും നേടി . Photo. രാസിത്ത് അശോകന്റെ പുസ്തകം ശീതൾ ശ്യാം പ്രകാശനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
