Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Jun 2022 5:48 AM IST Updated On
date_range 27 Jun 2022 5:48 AM ISTലഹരി ഉപയോഗം: കേരളം ഭീതിപ്പെടുത്തുന്നു -ഋഷിരാജ് സിങ്
text_fieldsbookmark_border
must കോഴിക്കോട്: ലഹരി ഉപയോഗത്തിന്‍റെ കാര്യത്തിൽ കേരളത്തിലെ കണക്കുകൾ ഭീതിപ്പെടുത്തുന്നവിധം ഉയർന്നതാണെന്ന് മുന്‍ ഡി.ജി.പിയും എക്‌സൈസ് കമീഷണറുമായ ഋഷിരാജ് സിങ്. ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചുള്ള ഡോ. പി.എന്‍. സുരേഷ് കുമാര്‍ രചിച്ച പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. 30 കോടി ആളുകള്‍ ജീവിക്കുന്ന ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തത് 12,000 ലഹരി ഉപയോഗക്കേസുകളാണ്. മൂന്നുകോടി മാത്രം ജനസംഖ്യയുള്ള കേരളത്തില്‍ എക്‌സൈസ് വകുപ്പ് മാത്രമെടുത്തത് ഒരുലക്ഷം കേസുകളാണെന്നും അദ്ദേഹം പറഞ്ഞു. ഐ.എം.എ മേഖല പ്രസിഡന്റ് ഡോ. വേണുഗോപാലന്‍ പുസ്തകം ഏറ്റുവാങ്ങി. ചടങ്ങ് തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. രണ്ട് ദശാബ്ദത്തിലേറെയായി ലഹരിവിമുക്ത മേഖലയില്‍ സേവനം തുടരുന്ന ഡോ. പി.എന്‍. സുരേഷ്‌കുമാറിന്റെ ചികിത്സ അനുഭവങ്ങളും സമകാലിക സംഭവങ്ങളും വിവരിക്കുന്നതാണ് പുസ്തകം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story