Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഇവിടെ ബില്ലടക്കേണ്ടത്...

ഇവിടെ ബില്ലടക്കേണ്ടത് മാലിന്യത്തിന് സമീപമിരുന്ന്

text_fields
bookmark_border
ഇവിടെ ബില്ലടക്കേണ്ടത് മാലിന്യത്തിന് സമീപമിരുന്ന്
cancel
നാദാപുരം: കല്ലാച്ചി വൈദ്യുതി ഓഫിസിൽ വൈദ്യുതി ബില്ലടക്കാൻ സൗകര്യമൊരുക്കിയിരിക്കുന്നത് മാലിന്യക്കൂമ്പാരത്തിന് സമീപം. ബില്ലടക്കാൻ ഏർപ്പെടുത്തിയ കൗണ്ടറിന് സമീപമാണ് മാലിന്യം കുമിഞ്ഞുകൂടി ആരോഗ്യ ഭീഷണി ഉയർത്തുന്നത്. വയോധികരടക്കമുള്ള നൂറുകണക്കിനുപേരാണ് ദിവസവും വൈദ്യുതി ബില്ലടക്കാൻ ഓഫിസിലെത്തുന്നത്. ഇവർക്ക് ഇരിക്കാൻ കൗണ്ടറിന് മുന്നിൽ പ്രത്യേക ഇരിപ്പിടം ഇവിടെയുണ്ട്. എന്നാൽ, മാലിന്യത്തിൽ നിന്നുള്ള ദുർഗന്ധം, അവശിഷ്ടങ്ങൾ കത്തിച്ചുണ്ടാകുന്ന പുക, മലിനജലം എന്നിവ കൗണ്ടറിൽ എത്തുന്നവർക്ക് ദുരിതമാവുകയാണ്. സർക്കാർ ഓഫിസിലെ വൃത്തിഹീനമായ അവസ്ഥ ആരും കണ്ടമട്ടില്ല. മാലിന്യം കൂട്ടിയിട്ട സ്ഥലത്തിനോട് ചേർന്നുതന്നെയാണ് ഓഫിസ് കെട്ടിടത്തിലേക്കാവശ്യമായ വെള്ളം പമ്പ് ചെയ്യുന്ന കിണറുമുള്ളത്. ഈ കിണറ്റിലെ വെള്ളമാണ് ഇവിടങ്ങളിലെല്ലാം ഉപയോഗിക്കുന്നത്‌. ഇതേ കെട്ടിടത്തിൽ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനം, ബാങ്ക് തുടങ്ങിയ നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. പടം! CL K Zndm 2: കല്ലാച്ചി വൈദ്യുതി ബിൽ കൗണ്ടറിന് സമീപത്തെ മാലിന്യക്കൂമ്പാരം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story