Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Jun 2022 5:47 AM IST Updated On
date_range 27 Jun 2022 5:47 AM ISTമെഡിക്കൽ ക്യാമ്പ് നടത്തി
text_fieldsbookmark_border
നാദാപുരം: വിദ്യാർഥികളുടെ ആരോഗ്യപരമായ വളർച്ച ഉറപ്പുവരുത്താൻ കല്ലാച്ചി പ്രോവിഡൻസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ പി.ടി.എയും വടകര സഹകരണ ആശുപത്രിയും ചേർന്ന് . തൂണേരി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് ചെയർമാൻ രജീന്ദ്രൻ കപ്പള്ളി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് കെ.കെ. ശ്രീജിത് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം നിഷ മനോജ്, സ്കൂൾ ചെയർമാൻ എം.കെ. വിനോദൻ, അഡ്മിനിസ്ട്രേറ്റർ വി. ബാലകൃഷ്ണൻ, പ്രിൻസിപ്പൽ ജിതേഷ് കുമാർ, സഹകരണ ആശുപത്രി പി.ആർ.ഒ മാരായ ശശി പറമ്പത്ത്, സുനിൽ എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക സി. ബീന സ്വാഗതവും ടി.സി. കൃഷ്ണദാസ് നന്ദിയും പറഞ്ഞു. ഡോ. ജിൻസി ഡെൽസൺ, ഡോ. വിഷ്ണു, ഡോ. ആദിത്യ, ഡോ. നീതു ശ്രീധർ എന്നിവർ നേതൃത്വം നൽകി. വടകര സഹകരണ ആശുപത്രിയിലെ വിദഗ്ധ ഡോക്ടർമാർ പരിപാടിക്ക് നേതൃത്വം നൽകി. രക്ഷിതാക്കൾക്കായി ജീവിതശൈലി രോഗ പരിശോധനയും നടന്നു. പടം. CL Kzndm 4 പ്രോവിഡൻസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ പി.ടി.എ സംഘടിപ്പിച്ച ആരോഗ്യ പരിശോധന ക്യാമ്പ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
