Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Jun 2022 5:47 AM IST Updated On
date_range 27 Jun 2022 5:47 AM ISTഎൽ.ഇ.ഡി ബൾബ് നിർമാണവുമായി വിദ്യാർഥികൾ.
text_fieldsbookmark_border
വടകര: പഠനത്തിന്‍റെ ഭാഗമായി എൽ.ഇ.ഡി ബൾബ് നിർമാണവുമായി മേമുണ്ട ഹയർ സെക്കൻഡറി വിദ്യാർഥികൾ. പത്താം ക്ലാസിലെ ഫിസിക്സ് പാഠപുസ്തകത്തിലെ ഒന്നാമത്തെ പാഠഭാഗത്തിൽ ബൾബ് നിർമാണത്തെക്കുറിച്ചുണ്ട്. ഇതിന്റെ ഭാഗമായി സംഘടിപ്പിച്ച ശിലപശാലയിലാണ് ഓരോ വിദ്യാർഥിയും ഒരു ബൾബ് നിർമിക്കുകയും കേടായ ഒരു ബൾബ് റിപ്പയർ ചെയ്ത് പുനരുപയോഗിക്കുകയും ചെയ്തത്. 200ഓളം വിദ്യാർഥികളാണ് ശിൽപശാലയിൽ ബൾബ് നിർമിക്കുന്നതിൽ പരിശീലനം നേടിയത്. ഹൈസ്കൂളിലെ പത്താം തരത്തിലെ 830 വിദ്യാർഥികൾക്കും ബൾബ് നിർമാണത്തിൽ പരിശീലനം നൽകും. എനർജി ക്ലബ് മലപ്പുറം ജില്ല കോഓഡിനേറ്ററും കെ.എസ്.ഇ.ബി എൻജിനീയറുമായ പി. സാബിർ വിദ്യാർഥികൾക്ക് പരിശീലനം നൽകി. ശിൽപശാല ഹെഡ്മാസ്റ്റർ പി.കെ. ജിതേഷ് ഉദ്ഘാടനം ചെയ്തു. ജയറാം അധ്യക്ഷത വഹിച്ചു. രാഗേഷ് പുറ്റാറത്ത് സ്വാഗതവും വി.കെ. നിസി നന്ദിയും പറഞ്ഞു. ചിത്രം മേമുണ്ട ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച എൽ.ഇ.ഡി ബൾബ് നിർമാണ ശിൽപശാല saji 5
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
