Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകടമേരി റഹ്മാനിയ ലീഡിങ്...

കടമേരി റഹ്മാനിയ ലീഡിങ് സ്കൂൾ ബിരുദദാന സമ്മേളനം

text_fields
bookmark_border
കടമേരി റഹ്മാനിയ ലീഡിങ് സ്കൂൾ ബിരുദദാന സമ്മേളനം
cancel
ആയഞ്ചേരി: രാജ്യത്തെ പുതിയ വിദ്യാഭ്യാസ സാധ്യതകൾ ഭാവി ജീവിതത്തിനനുകൂലമായ നിലയിൽ പ്രയോജനപ്പെടുത്താൻ വിദ്യാർഥികൾ മുന്നോട്ടുവരണമെന്ന് കാലിക്കറ്റ് യൂനിവേഴ്സിറ്റി അസോസിയേറ്റ് പ്രഫസറും മുൻ സെനറ്റ് അംഗവുമായ ഡോ. അലി നൗഫൽ പറത്തു. റഹ്മാനിയ്യ ഇന്റർനാഷനൽ ലീഡിങ് സ്കൂൾ 2022 ബാച്ച് വിദ്യാർഥികളുടെ ബിരുദദാന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സയൻസ്, കോമേഴ്സ്, ഹ്യുമാനിറ്റീസ് വിഭാഗങ്ങളിൽ സ്കൂൾ- മദ്റസ പഠനത്തോടൊപ്പം റിൽസ് കോഴ്സ് പൂർത്തീകരിച്ച വിദ്യാർഥികൾ ചടങ്ങിൽ ബിരുദ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. ലീഡിങ് സ്കൂൾ ഡയറക്ടർ ഡോ. ശഫീഖ് റഹ്മാനി വഴിപ്പാറ അധ്യക്ഷത വഹിച്ചു. റഹ്മാനിയ്യ സി.ഇ.ഒ ഫരീദ് റഹ്മാനി കാളികാവ് മുഖ്യപ്രഭാഷണം നടത്തി. സദർ മുഅല്ലിം മൊയ്ദു ഫൈസി, ആർ.എ.സി ഹയർ സെൻഡറി സ്കൂൾ ഹെഡ്മാസ്റ്റർ ലത്തീഫ്, റഹ്മാനിയ്യ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ജുനൈദ് മാസ്റ്റർ, ഡി.എസ്.സി ഹെഡ് റാഷിദ് റഹ്മാനി, പ്രിൻസിപ്പൽ ഉനൈസ് വാഫി, മുഹമ്മദ് അജ്മൽ തുടങ്ങിയവർ സംബന്ധിച്ചു. പടം.. കടമേരി റഹ്മാനിയ്യ ഇന്റർനാഷനൽ ലീഡിങ് സ്കൂൾ ബിരുദദാന സമ്മേളനം കാലിക്കറ്റ് യൂനിവേഴ്സിറ്റി അസോസിയേറ്റ് പ്രഫസർ ഡോ. അലി നൗഫൽ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story