Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Jun 2022 5:46 AM IST Updated On
date_range 27 Jun 2022 5:46 AM ISTസി.പി.ഐ സമ്മേളനം: പോരാട്ടസ്മരണകളുണർത്തി സ്മൃതി പതാക സംഗമം
text_fieldsbookmark_border
നാദാപുരം: സി.പി.ഐ നാദാപുരം മണ്ഡലം സമ്മേളനത്തിന്റെ ഭാഗമായി വാണിമേലിൽ സ്മൃതി പതാക സംഗമം നടന്നു. വിവിധ ലോക്കലുകളിൽനിന്ന് പഴയകാല നേതാക്കളായ 62 പേരുടെ സ്മൃതികുടീരങ്ങളിൽനിന്ന് കൊണ്ടുവന്ന പതാകകൾ വാണിമേലിൽ സംഗമിച്ച് സമ്മേളന നഗറിൽ ഉയർത്തി. സി.പി.ഐ ജില്ല സെക്രട്ടറി ടി.വി. ബാലൻ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ പൂർവകാല നേതാക്കളെ ആദരിച്ചു. വിവിധ രാഷ്ട്രീയ പാർട്ടികളിൽനിന്ന് രാജിവെച്ചെത്തിയവരെ ടി.വി. ബാലൻ ഹാരാർപ്പണം ചെയ്ത് സ്വീകരിച്ചു. എം.ടി. ബാലൻ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി അഡ്വ. പി. ഗവാസ്, ജില്ല എക്സി. അംഗം രജീന്ദ്രൻ കപ്പള്ളി, മണ്ഡലം സെക്രട്ടറിയറ്റ് അംഗങ്ങളായ ശ്രീജിത്ത് മുടപ്പിലായി, സി.കെ. ബാലൻ, വി.പി. ശശിധരൻ, ടി. സുഗതൻ, ഐ.വി. ലീല, രാജു അലക്സ് എന്നിവർ സംസാരിച്ചു. സ്വാഗതസംഘം കൺവീനർ ജലീൽ ചാലക്കണ്ടി സ്വാഗതം പറഞ്ഞു. പടം : CL Kzndm 5 : സി.പി.ഐ സ്മൃതി പതാക സംഗമം ജില്ല സെക്രട്ടറി ടി.വി. ബാലൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
