Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകൈനാട്ടി മേൽപാലത്തിൽ...

കൈനാട്ടി മേൽപാലത്തിൽ അലങ്കാര ലൈറ്റ് ഉദ്ഘാടനം ചെയ്തു

text_fields
bookmark_border
കൈനാട്ടി  മേൽപാലത്തിൽ അലങ്കാര ലൈറ്റ് ഉദ്ഘാടനം ചെയ്തു
cancel
വടകര: കൈനാട്ടി റെയിൽവേ മേൽപാലത്തിൽ അലങ്കാര ലൈറ്റ് തുറമുഖ മന്ത്രി അഹമ്മദ് ദേവർ കോവിൽ ഉദ്ഘാടനം ചെയ്തു. പാലത്തിന്റെ ഇരുവശങ്ങളിലുമായി 36 വാട്സിന്റെ 60 ലൈറ്റുകളാണ് സ്ഥാപിച്ചത്. എറണാകുളത്തെ ഷബീർ ആൻഡ് കമ്പനി 12 വർഷത്തെ കരാർ വ്യവസ്ഥയിൽ സൗജന്യമായാണ് വെളിച്ച സൗകര്യമൊരുക്കിയത്. പാലത്തിലെ രാത്രികാല ഗതാഗതം അപകട ഭീഷണിയുയർത്തിയ സാഹചര്യത്തിലാണ് പഞ്ചായത്ത് നടപടി സ്വീകരിച്ചത്. കെ.കെ. രമ എം.എൽ.എ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.പി. ഗിരിജ, ജില്ല പഞ്ചായത്ത് സ്ഥിരസമിതി അംഗം എൻ.എം. വിമല, ജില്ല പഞ്ചായത്തംഗം വി.പി. നിഷ, ​േബ്ലാക്ക് അംഗം പി.എം. ശ്യാമള, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രേവതി പെരുവണ്ടി, പി. സജിത കുമാരി, ടി. ബിന്ദു, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ, ടി.എം. രാജൻ, പി.കെ. സതീശൻ, പി. ഇസ്മായിൽ, പി.കെ. ശശി, ബാബു പറമ്പത്ത്, കെ.കെ. സദാശിവൻ, ആർ. രവീന്ദ്രൻ, ഇ.പി. അബൂബക്കർ, മുബാസ് കല്ലേരി തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.പി. ചന്ദ്രശേഖരൻ സ്വാഗതവും സെക്രട്ടറി ടി. നിഷ നന്ദിയും പറഞ്ഞു. ചിത്രം തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ കൈനാട്ടി മേൽപാലത്തിലെ ലൈറ്റുകൾ തെളിച്ചപ്പോൾ saji l
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story