Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Jun 2022 5:46 AM IST Updated On
date_range 27 Jun 2022 5:46 AM ISTആരോഗ്യത്തിന് ഭീഷണി; മരപ്പണിശാല അടച്ചുപൂട്ടി
text_fieldsbookmark_border
മുക്കം: സമീപവാസികൾക്ക് ആരോഗ്യഭീഷണി ഉയർത്തുന്നതായി പരാതി ഉയർന്നതിനെ തുടർന്ന് മരപ്പണിശാല അധികൃതർ അടച്ചുപൂട്ടി. കാരശ്ശേരി പഞ്ചായത്തിലെ വലിയപറമ്പിൽ വ്യവസായികാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ജില്ല ഭരണകൂടത്തിന്റെ നിർദേശത്തെ തുടർന്ന് ഗ്രാമപഞ്ചായത്തും പൊലീസും ചേർന്ന് അടച്ചുപൂട്ടിയത്. സുരക്ഷാക്രമീകരണങ്ങൾ പാലിക്കാതെ സ്ഥാപനം പ്രവർത്തിക്കുന്നതിനാൽ പൊടിശല്യവും രാസവസ്തുക്കളുടെ ദുർഗന്ധവും ശബ്ദശല്യവും ഉണ്ടാകുന്നതായും ഇത് മാരക രോഗബാധക്ക് വഴിവെക്കുന്നതായും കാണിച്ച് സമീപവാസിയായ കളത്തിങ്ങൽ അബ്ദുസ്സലാം ജില്ല കലക്ടർ ഉൾപ്പെടെയുള്ളവർക്ക് നല്കിയ പരാതിയെ തുടർന്നാണ് സ്ഥാപനം പൂട്ടിയത്. നിയമലംഘനങ്ങൾക്കെതിരെ നേരത്തേയും സ്ഥാപനത്തിന് പിഴചുമത്തുന്നതുൾപ്പെടെ നടപടികൾ സ്വീകരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story