Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Jun 2022 5:45 AM IST Updated On
date_range 27 Jun 2022 5:45 AM ISTഇന്ന് കെ.എസ്.യു പ്രതിഷേധ ദിനം
text_fieldsbookmark_border
കോഴിക്കോട്: കൽപറ്റയിൽ രാഹുൽ ഗാന്ധിയുടെ ഓഫിസ് അടിച്ചുതകർത്ത എസ്.എഫ്.ഐയുടെ നടപടിക്കെതിരെ തിങ്കളാഴ്ച കാമ്പസുകളിൽ പ്രതിഷേധ ദിനമാചരിക്കുമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത് വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ബഫർസോൺ വിഷയത്തിൽ മോദിക്കെതിരെ പ്രതികരിക്കാതെ രാഹുൽ ഗാന്ധിയെ ലക്ഷ്യമിടുന്നത് ആർ.എസ്.എസിന് വിടുപണി ചെയ്യലാണ്. പിണറായി വിജയൻ കൂടി അറിഞ്ഞിട്ടാണ് ആക്രമണം. പൊലീസ് അടിമപ്പണി ചെയ്യുകയാണെന്നും അഭിജിത്ത് ആരോപിച്ചു. വിദ്യാർഥി, യുവജന സംഘടനയിലുള്ളവർ ലഹരി ഉപയോഗിക്കുന്നുവെന്ന മന്ത്രി എം.വി. ഗോവിന്ദന്റെ പ്രതികരണം അനുഭവത്തിൽ നിന്നുള്ളതാകാമെന്നും എസ്.എഫ്.ഐയെയും ഡി.വൈ.എഫ്.ഐയെയും അടുത്തറിയുന്ന ആളാണ് എം.വി. ഗോവിന്ദനെന്നും കെ.എസ്.യു പ്രസിഡന്റ് പറഞ്ഞു. സർവകലാശാലകൾക്ക് വിദൂര വിദ്യാഭ്യാസം വിലക്കിയ നടപടി പിൻവലിക്കണമെന്നും പ്ലസ് വണിന് ആവശ്യത്തിന് സീറ്റുകൾ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേസെടുത്തത് പ്രവർത്തകരെ ശാന്തരാക്കിയതിന്-അഭിജിത്ത് കോഴിക്കോട്: കൽപ്പറ്റയിൽ യു.ഡി.എഫ് പ്രതിഷേധ പ്രകടനത്തിനിടെ ദേശാഭിമാനി ബ്യൂറോയിലേക്ക് കല്ലെറിഞ്ഞെന്ന് ആരോപിച്ച് തനിക്കെതിരെ എടുത്തത് കള്ളക്കേസാണെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത്. പ്രവർത്തകരെ ശാന്തരാക്കിയതിനാണ് തന്നെയും പ്രതിയാക്കിയത്. ആരാണ് കല്ലെറിഞ്ഞതെന്ന് പരിശോധിക്കണം. തികച്ചും വൈകാരികമായ പ്രതിഷേധ പ്രകടനത്തിനിടെ ചില പ്രവർത്തകർ പലയിടങ്ങളിലേക്കും ഓടിയപ്പോൾ പിന്തിരിപ്പിക്കാൻ പോയതാണ്. അവർ മുദ്രാവാക്യം വിളിക്കുകയാണ് ചെയ്തത്. ഈ സംഭവത്തിൽ എന്തെങ്കിലും ബന്ധമുണ്ടെങ്കിൽ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുമെന്നും കെ.എസ്.യു പ്രസിഡന്റ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story