Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Jun 2022 5:44 AM IST Updated On
date_range 27 Jun 2022 5:44 AM ISTപ്രവാസിയെ കൊലപ്പെടുത്തി മൃതദേഹം ആശുപത്രിയിൽ ഉപേക്ഷിച്ചു
text_fieldsbookmark_border
കാസർകോട് ബന്തിയോടാണ് സംഭവം കുമ്പള: പ്രവാസിയുടെ മൃതദേഹം ആശുപത്രിയിലുപേക്ഷിച്ച് കാറിലെത്തിയ സംഘം സ്ഥലം വിട്ടു. മുഗു റോഡിലെ അബൂബക്കർ സിദ്ദീഖ് (32) ആണ് മരിച്ചത്. മൃതദേഹം കാറിൽ കൊണ്ടുവന്ന് ബന്തിയോട് ഡി.എം. ഹെൽത്ത് കെയറിൽ ഉപേക്ഷിച്ച് സംഘം കടന്നു കളയുകയായിരുന്നു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട കാരണങ്ങളാണ് കൊലപാതകത്തിന് പിറകിലെന്നാണ് ലഭിക്കുന്ന വിവരം. സിദ്ദീഖിന്റെ ജ്യേഷ്ഠൻ അൻവർ, സുഹൃത്ത് അൻസാരി എന്നിവരെ രണ്ടു ദിവസം മുമ്പ് ഒരു സംഘം തട്ടിക്കൊണ്ടു പോയി ബന്ദിയാക്കിയിരുന്നുവേത്ര. ഇവരുടെ സാമ്പത്തിക പ്രശ്നങ്ങൾ പറഞ്ഞു തീർക്കാൻ ശനിയാഴ്ച നാട്ടിലെത്തിയ സിദ്ദീഖിനേയും സംഘം തട്ടിക്കൊണ്ടു പോവുകയും ശേഷം കൊലപ്പെടുത്തി ഞായറാഴ്ച സന്ധ്യയോടെ ബന്തിയോട്ടെ ആശുപത്രിയിൽ ഉപേക്ഷിക്കുകയുമായിരുന്നു. ഒപ്പമെത്തിയവർ കടന്നു കളഞ്ഞതോടെ സംശയം തോന്നിയ ആശുപത്രി അധികൃതരാണ് വിവരം പൊലീസിൽ അറിയിച്ചത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ അന്വേഷണം ആരംഭിച്ചു. മൃതദേഹം വിദഗ്ധ പോസ്റ്റുമോർട്ടത്തിന് പരിയാരത്തേക്ക് മാറ്റുമെന്ന് പൊലീസ് അറിയിച്ചു. അതിനിടെ അൻവറും അൻസാരിയും പരിക്കുകളോടെ മംഗളൂരുവിൽ ആശുപത്രിയിൽ ചികിത്സയിലുള്ളതായാണ് വിവരം. പടം.. aboobakker sidque uduma.jpg അബൂബക്കർ സിദ്ദീഖ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story