Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Jun 2022 5:37 AM IST Updated On
date_range 27 Jun 2022 5:37 AM ISTപി.പി. ഉസ്മാൻ മാസ്റ്റർ അനുസ്മരണ സമ്മേളനം
text_fieldsbookmark_border
എളേറ്റിൽ: സാമൂഹികപ്രവർത്തകനും എളേറ്റിൽ ഗ്രാമീണ ഗ്രന്ഥാലയം വായനശാലയുടെ സ്ഥാപക സെക്രട്ടറിയുമായിരുന്ന പി.പി. ഉസ്മാൻ മാസ്റ്ററുടെ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. ഗ്രന്ഥാലയവും ഉസ്മാൻ മാസ്റ്റർ ഫൗണ്ടേഷനും ചേർന്ന് നടത്തിയ പരിപാടി അഡ്വ. പി.ടി.എ. റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ കെ.കെ. അബ്ദുറഹിമാൻ കുട്ടി അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ വി.എം. ഉമ്മർ അനുസ്മരണ പ്രഭാഷണം നടത്തി. മുൻ എം.എൽ.എ കാരാട്ട് റസാഖ്, എം.എ. റസാഖ്, ടി.കെ. തങ്കപ്പൻ, പഞ്ചായത്ത് അംഗം സജിത, പി.കെ. കരുണൻ, സി.ടി. ഭരതൻ, കാരാട്ട് ഖാദർ, സലാം വട്ടോളി, അൻസാരി മുഹമ്മദ് ഹാജി, പി. ഷംസുദ്ദീൻ, പി.പി. സുലൈമാൻ, എം.എ. റഹ്മാൻ, ഇ.കെ. മുഹ്തസിൻ എന്നിവർ സംസാരിച്ചു. എം.എ. റഊഫ് സ്വാഗതവും എം.പി. ഗഫൂർ നന്ദിയും പറഞ്ഞു. ഉസ്മാൻ മാസ്റ്ററുടെ പേരിൽ ഏർപ്പെടുത്തിയ ബാലസാഹിത്യ പുരസ്കാര സമർപ്പണം ചൊവ്വാഴ്ച നടക്കുന്ന ചടങ്ങിൽ ആലങ്കോട് ലീലാകൃഷ്ണൻ നിർവഹിക്കും. ഉസ്മാൻ മാസ്റ്റർ ഓർമപ്പുസ്തകം കാനേഷ് പുനൂര് പ്രകാശനം ചെയ്യും. പി.പി. ശ്രീധരനുണ്ണി, എ.പി. കുഞ്ഞാമു, പൂനൂർ കെ. കരുണാകരൻ, ഹുസൈൻ കാരാടി എന്നിവർ സംസാരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story