Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകുത്തഴിഞ്ഞ്​ റൂറൽ...

കുത്തഴിഞ്ഞ്​ റൂറൽ ​പൊലീസ്​

text_fields
bookmark_border
കോഴിക്കോട്​: ഭരണകക്ഷിയുടെയടക്കം സമ്മർദവും ഉദ്യോഗസ്ഥരുടെ നിഷ്​ക്രിയത്വവും കാരണം ജില്ലയിൽ റൂറൽ പൊലീസ്​ പരിധിയിലുള്ള സ്​റ്റേഷനുകളിൽ കാര്യക്ഷമമായ പ്രവർത്തനം നടക്കുന്നില്ലെന്ന്​ ആ​ക്ഷേപം. ഉദ്യോഗസ്ഥ ക്ഷാമം ഉൾപ്പെടെ ന്യായങ്ങൾ പറയുമ്പോഴും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിൽ റൂറൽ ​പൊലീസ്​ മേധാവിക്ക്​ കീഴിലുള്ള സ്​റ്റേഷനുകൾ മടി കാണിക്കുകയാണ്​. പാർട്ടി ഓഫിസുകളിൽനിന്നുള്ള ശിപാർശ വിളികളും ഇംഗിതത്തിന്​ വഴങ്ങാത്തവ​രെ ഇടക്കിടെ സ്ഥലംമാറ്റുന്നതും പൊലീസിന്‍റെ പ്രവർത്തനങ്ങ​ളെ ബാധിക്കുന്നുണ്ട്​. ബാലുശ്ശേരി ​പൊലീസ്​ സ്​റ്റേഷനിലെ പാലോളിമുക്കിൽ ഡി.വൈ.എഫ്​.ഐ നേതാവിനെ ആൾക്കൂട്ടം ക്രൂരമായി മർദിച്ച സംഭവത്തിലും പൊലീസിന്‍റെ ശ്രദ്ധക്കുറവ്​ പ്രകടമാണ്​. ജനങ്ങൾ നിയമം കൈയിലെടുത്തിട്ടും സ്ഥലത്തെത്തിയ പൊലീസ്​ പ്രതിക​ളെ കസ്റ്റഡിയിലെടുക്കാതെ ആക്രമണത്തിനിരയായ ജിഷ്ണുവിനെയാണ്​ കൊണ്ടുപോയത്​. പിന്നീട്​ വിവാദമായപ്പോഴേക്കും യഥാർഥ പ്രതികൾ രക്ഷപ്പെട്ടിരുന്നു. അറസ്റ്റ്​ ചെയ്തതെല്ലാം സംഭവമറിഞ്ഞ്​ എത്തിയവരാണെന്ന പരാതിയുമുണ്ട്​. ഗൾഫിലുള്ളയാളുടെ വീട്ടിൽ പുലർച്ചെ ഭീകരാന്തരീക്ഷം സൃഷ്ടിച്ച്​ റെയ്​ഡ്​ നടത്തിയ ബാലുശ്ശേരി പൊലീസ്​ യഥാർഥ പ്രതികളെ പിടികൂടണമെന്നാണ്​ വിവിധ രാഷ്​ട്രീയ പാർട്ടികളടക്കം ആവശ്യപ്പെടുന്നത്​. നേരത്തേ പാലോളിയിലെ സാംസ്കാരിക കേന്ദ്രം തീയിട്ട്​ നശിപ്പിച്ചിട്ട്​ ​ബാലുശ്ശേരി പൊലീസിന്​ പ്രതികളെ കണ്ടെത്താനായിരുന്നില്ല. പരാതി നൽകിയാൽ കേ​​സെടുക്കാതെ മാറ്റി​വെക്കുകയും കേസെടുത്താൽ കൃത്യമായ അന്വേഷണം നടത്താതിരിക്കുകയും ചെയ്യുന്നത്​ ബാലുശ്ശേരി ​പൊലീസിൽ പതിവാണ്​. സ്​റ്റേഷന്​ സമീപം​ ബാലുശ്ശേരി അങ്ങാടിയിലടക്കം മോഷണമുണ്ടായിട്ടും പ്രതികളെ പിടിക്കാനായിട്ടില്ല. പട്രോളിങ്ങും കാര്യക്ഷമമല്ല. നീണ്ടു കിടക്കുന്ന ബാലുശ്ശേരി സ്​റ്റേഷൻ പരിധി വിഭജിച്ച്​ നടുവണ്ണൂരിൽ പുതിയ പൊലീസ്​ സ്​റ്റേഷൻ വേണമെന്ന ആവശ്യവും ശക്തമാകുകയാണ്​. രാഷ്ട്രീയ സംഘട്ടനങ്ങളിലെ പ്രതികളെവിടെ? പേരാമ്പ്ര സ്​റ്റേഷൻ പരിധിയിൽ അടുത്തിടെ സി.പി.എം ലോക്കൽ സെക്രട്ടറിയു​ടെ വീട്​ ബോംബിട്ട കേസിൽ പോലും പ്രതികളെ പിടിച്ചിട്ടില്ല. മുസ്​ലിം ലീഗ്​, സി.പി.എം, കോൺഗ്രസ്​ ഓഫിസുകൾ ആ​ക്രമിച്ച സംഭവത്തിലും ഇരുട്ടിൽ തപ്പുകയാണ്​. ദേശീയപാതക്കരികിൽ ഏറ്റവും പ്രധാന സ്​റ്റേഷനായ പയ്യോളിയിലും മോഷണക്കേസുകൾ പലതും തെളിയിക്കാനാവുന്നില്ല. ഹെൽമറ്റ് ഇടാത്തവരെയും സീറ്റ്​ബെൽറ്റ്​ ധരിക്കാത്തവരെയും പിടികൂടുന്നത്​ മാത്രമാണ്​ കൃത്യമായി നടക്കുന്നത്​. മൂരാട്​ പാലത്തിന്​ സമീപം ട്രാഫിക്​ ബ്ലോക്കിന്​ ശാസ്ത്രീയ പരിഹാരമുണ്ടാക്കാനും കഴിഞ്ഞിട്ടില്ല. റൂറൽ പരിധിയിൽ ഹൈവേ പൊലീസ്​ വലിയ കാറുമായി സഞ്ചരിക്കുന്നുണ്ടെങ്കിലും ​ഹെൽമറ്റ്​ പരിശോധനക്കാണ്​ ഇവർക്ക്​ കൂടുതൽ താൽപര്യം. പ്രതികളുടെ വിവരങ്ങൾ മാധ്യമങ്ങൾക്ക്​ നൽകാൻ പോലും പയ്യോളി പൊലീസിന്​ മടിയാണ്​. മയക്കുമരുന്ന്​ കേസുകളടക്കം പിടികൂടുന്നതിൽ മുക്കം പൊലീസ്​ സ്​റ്റേഷൻ ശ്രദ്ധ നൽകുന്നില്ലെന്നും ആക്ഷേപമുണ്ട്​. അടുത്തിടെ സ്​റ്റേഷന്​ 500 മീറ്റർ അടുത്തുള്ള സ്ഥലത്ത്​ കഞ്ചാവ്​ പിടികൂടിയത്​ എക്​സൈസ്​ സംഘമായിരുന്നു. അതേസമയം, സത്യസന്ധമായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരെ രായ്​ക്കുരാമാനം സ്ഥലം മാറ്റുന്ന പ്രവണതയും റൂറൽ ​പൊലീസിൽ കൂടുതലാണ്​. വടകരയിൽ കെട്ടിട ഉടമകൾ നൽകിയ വ്യാജരേഖയുടെ അടിസ്ഥാനത്തിൽ കെ.എസ്​.ഇ.ബി മീറ്ററുകൾ സ്ഥാപിച്ച സംഭവത്തിൽ വടകര പൊലീസ്​ കേസ്​ രജിസ്റ്റർ ചെയ്തിരുന്നു. കണ്ണൂരിലെ യുവ എം.എൽ.എയുടെ ബന്ധുവിന്​ നേരത്തേ പങ്കാളിത്തമുണ്ടായിരുന്ന സ്ഥാപനമായതിനാൽ വടകര സി.ഐ എം.പി. രാജേഷിനെ സ്ഥലം മാറ്റുകയായിരുന്നു. ഭരണകക്ഷിയുടെ ജില്ലയിലെ ഉന്നത നേതാവ്​ വിളിച്ചു പറഞ്ഞിട്ടായിരുന്നു ഈ സ്ഥലം മാറ്റം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story