Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jun 2022 5:46 AM IST Updated On
date_range 26 Jun 2022 5:46 AM ISTപാലോളി സംഭവം: പൊലീസ് നടപടി പ്രതിഷേധാർഹം
text_fieldsbookmark_border
ബാലുശ്ശേരി: കോട്ടൂർ പഞ്ചായത്തിലെ പാലോളി പ്രദേശത്ത് കഴിഞ്ഞ ദിവസം അർധരാത്രി ബോർഡ് നശിപ്പിക്കാനെത്തിയ ഡി.വൈ.എഫ്.ഐ പ്രവർത്തകൻ ജിഷ്ണുവിനെ മർദിച്ച യഥാർഥ പ്രതികളെ ഇനിയും അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടി പ്രതിഷേധാർഹമാണെന്ന് ജില്ല മുസ്ലിം ലീഗ് സെക്രട്ടറി നാസർ എസ്റ്റേറ്റ്മുക്ക് പ്രസ്താവിച്ചു. തന്നെ ആക്രമിച്ചവരുടെ പേര് ജിഷ്ണു തന്നെ പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. അവരെ പിടികൂടാതെ നിരപരാധികളുടെ വീടുകളിൽ കയറി ഭീകരത സൃഷ്ടിക്കാനും അവരെ അറസ്റ്റ് ചെയ്യാനുമാണ് പൊലീസ് തിടുക്കം കൂട്ടുന്നത്. കഴിഞ്ഞ ദിവസം ഡി.വൈ.എഫ്.ഐ നടത്തിയ പ്രതിഷേധ പരിപാടിയിലടക്കം പറഞ്ഞത് എസ്.ഡി.പി.ഐയാണ് അക്രമത്തിനു പിന്നിലെന്നാണ്. എന്നാൽ, ഇതിൽ ഒരാളെ പോലും പിടികൂടാൻ പൊലീസിന് സാധിച്ചിട്ടില്ല. ഇനിയും നീതി നടപ്പാക്കാൻ അധികൃതർ തയാറായില്ലെങ്കിൽ ശക്തമായി പ്രക്ഷോഭ സമരങ്ങളുമായി മുന്നോട്ടുപോകുമെന്നും നാസ്സർ എസ്റ്റേറ്റ്മുക്ക് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story