Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right'ലീഗ് പ്രവർത്തകരെ...

'ലീഗ് പ്രവർത്തകരെ വേട്ടയാടുന്ന നടപടി പൊലീസ് അവസാനിപ്പിക്കണം'

text_fields
bookmark_border
ബാലുശ്ശേരി: കോട്ടൂർ പഞ്ചായത്തിലെ പാലോളിയിൽ നിരപരാധികളായ മുസ്‍ലിം ലീഗ് പ്രവർത്തകരെ വേട്ടയാടുന്ന നടപടി പൊലീസ് അവസാനിപ്പിക്കണമെന്ന് മുസ്‍ലിം ലീഗ് നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം അർധരാത്രിയിൽ എസ്.ഡി.പി.ഐ സ്ഥാപിച്ച ഫ്ലക്സ് ബോർഡ് തകർക്കുമ്പോൾ പിടികൂടിയ പാലോളിയിലെ ഡി.വൈ.എഫ്.ഐ പ്രവർത്തകൻ ജിഷ്ണു രാജിനെ പൊലീസിൽ എല്പിച്ച സംഭവത്തിൽ ജിഷ്ണു രാജിനെ മർദിച്ചു എന്നാരോപിച്ച് മുസ്‍ലിം ലീഗ് പ്രവർത്തകരെയെല്ലാം വീട് കയറി അറസ്റ്റ് ചെയ്യുന്ന നടപടി പൊലീസ് അവസാനിപ്പിച്ച് യഥാർഥ പ്രതികളെ പിടികൂടാനുള്ള നടപടി സ്വീകരിക്കണമെന്നും ബാലുശ്ശേരി മണ്ഡലം മുസ്‍ലിം ലീഗ് കമ്മിറ്റി നേതാക്കൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം മാരകായുധവുമായി എസ്.ഡി.പി.ഐയുടെ ബോർഡ് തകർത്തപ്പോഴുണ്ടായ അടിപിടിയും ബഹളവുംകേട്ട് ഓടിയെത്തിയ പരിസരവാസികളായ ലീഗ് പ്രവർത്തകരെയാണ് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി പൊലീസ് വേട്ടയാടുന്നതെന്ന് മണ്ഡലം പ്രസിഡന്റ് സാജിത് കോറോത്ത് പറഞ്ഞു. ജിഷ്ണുരാജിന്റെ കണ്ടാലറിയുന്നവർ എന്ന മൊഴിപ്രകാരം കാണുന്നവരെയെല്ലാം പൊലീസ് വേട്ടയാടുകയാണ്. പരിസരവാസികളായ ലീഗ് പ്രവർത്തകർ എത്തിയപ്പോഴേക്കും ജിഷ്ണുവിനെ പിടിച്ചവരും മർദിച്ചവരും സ്ഥലംവിടുകയായിരുന്നു. പൊലീസ് എത്തുന്നതുവരെ അവിടെ നിന്നവരെ വിഡിയോയിൽ കണ്ടതിനാലും സി.പി.എം നൽകുന്ന ലിസ്റ്റ് പ്രകാരവുമാണ് ലീഗ് പ്രവർത്തകരെ പ്രതികളാക്കിയതെന്ന് നേതാക്കൾ പറഞ്ഞു. ലീഗ് പ്രവർത്തകരായ മുഹമ്മദ് സാലിഹ്, റിയാസ്, സുബൈർ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇതവസാനിപ്പിച്ച് യഥാർഥപ്രതികൾ ആരാണെന്ന് അന്വേഷിച്ച് കണ്ടെത്തി നടപടി സ്വീകരിക്കാൻ തയാറായില്ലെങ്കിൽ പൊലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പെടെ ശക്തമായ പ്രക്ഷോഭസമരങ്ങളുമായി മുസ്‍ലിം ലീഗ് മുന്നിട്ടിറങ്ങുമെന്നും നേതാക്കൾ പറഞ്ഞു. നിയോജകമണ്ഡലം പ്രസിഡന്റ് സാജിത് കോറോത്ത്, സെക്രട്ടറി എം. പോക്കർ കുട്ടി മാസ്റ്റർ, കോട്ടൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എം.പി. ഹസ്സൻ കോയ മാസ്റ്റർ, ജനറൽ സെക്രട്ടറി കെ. അബ്ദുൽ മജീദ് പാലോളി എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story