Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅന്വേഷണം...

അന്വേഷണം വിശ്വാസയോഗ്യമല്ല -കെ. സുധാകരന്‍

text_fields
bookmark_border
തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ ഓ​ഫി​സ് അ​ടി​ച്ചു​ത​ക​ര്‍ത്ത എ​സ്.​എ​ഫ്.​ഐ പ്ര​വ​ര്‍ത്ത​ക​രെ ര​ക്ഷി​ക്കാ​നു​ള്ള ച​ര​ടു​വ​ലി അ​ണി​യ​റ​യി​ല്‍ ന​ട​ത്തി​യ​ശേ​ഷം ​പൊ​ലീ​സ് ന​ട​ത്തു​ന്ന അ​ന്വേ​ഷ​ണം വി​ശ്വാ​സ​യോ​ഗ്യ​മ​ല്ലെ​ന്ന് കെ.​പി.​സി.​സി പ്ര​സി​ഡ​ന്റ് കെ. ​സു​ധാ​ക​ര​ന്‍. അ​ക്ര​മ​ത്തി​ല്‍ ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ പേ​ഴ്‌​സ​ണ​ല്‍ സ്റ്റാ​ഫി​ന്റെ സാ​ന്നി​ധ്യം കേ​സി​ന്റെ ഗൗ​ര​വം വ​ര്‍ധി​പ്പി​ക്കു​ന്നു. സി.​പി.​എം നേ​തൃ​ത്വ​ത്തി​ന്റെ ആ​ശി​ര്‍വാ​ദ​ത്തോ​ടെ​യാ​ണ് എ​സ്.​എ​ഫ്.​ഐ അ​ക്ര​മം ന​ട​ത്തി​യ​ത്. ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ പേ​ഴ്‌​സ​ണ​ല്‍ സ്റ്റാ​ഫി​നെ പ്ര​തി​പ്പ​ട്ടി​ക​യി​ല്‍നി​ന്ന്​ ഒ​ഴി​വാ​ക്കാ​ന്‍ സി.​പി.​എം സ​മ്മ​ര്‍ദം ചെ​ലു​ത്തി​യ​ത് അ​തി​ന്റെ തെ​ളി​വാ​ണ്. അ​ക്ര​മ​ത്തി​ന് പി​ന്നി​ല്‍ ഉ​ന്ന​ത സി.​പി.​എം നേ​തൃ​ത്വ​ത്തി​ന്റെ ക​റു​ത്ത ക​ര​ങ്ങ​ളു​ണ്ട്. ഈ ​ഹീ​ന​കൃ​ത്യ​ത്തി​ന് പി​ന്നി​ലെ ഗൂ​ഢാ​ലോ​ച​ന നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ പൊ​ലീ​സ് അ​ന്വേ​ഷ​ണ പ​രി​ധി​യി​ല്‍ വ​രാ​ന്‍ സാ​ധ്യ​ത​യി​ല്ല. അ​തി​നാ​ൽ​ത​ന്നെ മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ച അ​ന്വേ​ഷ​ണം പ്ര​ഹ​സ​ന​മാ​യി അ​വ​സാ​നി​ക്കും. അ​ക്ര​മ​ത്തി​ന് നി​ർ​ദേ​ശം ന​ല്‍കി​യ​ശേ​ഷം സി.​പി.​എം ഇ​പ്പോ​ള്‍ എ​സ്.​എ​ഫ്.​ഐ​യെ ത​ള്ളി​പ്പ​റ​യു​ന്ന​ത് വി​രോ​ധാ​ഭാ​സ​വും മു​ഖം ര​ക്ഷി​ക്കാ​നു​ള്ള സ്വാ​ഭാ​വി​ക ന​ട​പ​ടി​യും മാ​ത്ര​മാ​ണ്. പ്ര​തി​പ്പ​ട്ടി​ക​യി​ലു​ള്ള​വ​രെ ര​ക്ഷി​ക്കാ​ന്‍ നി​യ​മ​സ​ഹാ​യം ഉ​റ​പ്പാ​ക്കി​യ​ശേ​ഷ​മാ​ണ് സി.​പി.​എം അ​ക്ര​മ​ത്തെ അ​പ​ല​പി​ക്കു​ന്ന​ത്. ആ​ളെ കൊ​ല്ലു​ക​യും കൊ​ന്ന​വ​ര്‍ക്കു​വേ​ണ്ടി വാ​ദി​ക്കു​ക​യും ചെ​യ്യു​ന്ന​ത് സി.​പി.​എ​മ്മി​ന്റെ പാ​ര​മ്പ​ര്യ​മാ​ണെ​ന്നും സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story