Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഐസൊലേഷൻ വാർഡ്...

ഐസൊലേഷൻ വാർഡ് ശിലാസ്ഥാപനം

text_fields
bookmark_border
നരിക്കുനി: ജില്ലയിലെ ആദ്യത്തെ ഐസൊലേഷൻ വാർഡ് കൊടുവള്ളി നിയോജക മണ്ഡലത്തിലെ നരിക്കുനി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഡോ.എം.കെ. മുനീർ എം.എൽ.എ ശിലാസ്ഥാപനം നിർവഹിച്ചു. ചേളന്നൂർ ബ്ലോക്ക് പരിധിയിൽ വരുന്ന സാമൂഹികാരോഗ്യ കേന്ദ്രമാണിത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.പി. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. കിഫ്ബി, എം.എൽ.എ.എ. ഡി.എഫ് ഫണ്ട് വിഹിതം ഉപയോഗിച്ച് 2300 ചതുരശ്ര അടി വിസ്തീർണത്തിലാണ് ഐസൊലേഷൻ വാർഡ് നിർമിക്കുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.കെ. സലീം, ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷിഹാന രാരപ്പൻ കണ്ടി, ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹരിദാസൻ ഈച്ചരോത്ത്, ഉമ്മുസൽമ, ബി.ഡി.ഒ. പി. പ്രദീപ്കുമാർ, വിവിധ രാഷ്ട്രീയ പ്രതിനിധികൾ എന്നിവർ സംസാരിച്ചു. സർജാസ് കുനിയിൽ സ്വാഗതവും ഡോ. ഇ.കെ. രൂപ നന്ദിയും പറഞ്ഞു. പടം: muneer narikuni നരിക്കുനി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ അനുവദിച്ച ഐസൊലേഷൻ വാർഡിന്റെ ശിലാസ്ഥാപനം നിർവഹിച്ചശേഷം ഡോ. എം.കെ. മുനീർ എം.എൽ.എ സംസാരിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story