Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jun 2022 5:42 AM IST Updated On
date_range 26 Jun 2022 5:42 AM ISTആരോഗ്യമേള സംഘടിപ്പിച്ചു
text_fieldsbookmark_border
താമരശ്ശേരി: കൊടുവള്ളി ബ്ലോക്ക് തല ആരോഗ്യമേള താമരശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഡോ. എം.കെ. മുനീർ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കളത്തൂർ അധ്യക്ഷത വഹിച്ചു. കൊടുവള്ളി മുനിസിപ്പൽ ചെയർമാൻ വെള്ളറ അബ്ദു, ബ്ലോക്ക് വൈസ് പ്രസിഡന്റ് സലീന സിദ്ധീഖ് അലി, താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ.ടി. അബ്ദുറഹ്മാൻ, കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി പുളിക്കാട്ട്, പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന തങ്കച്ചൻ, മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാഘവൻ, കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോയത്ത് മുഹമ്മദ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.പി.സുനീർ എന്നിവർ സംസാരിച്ചു. ക്യാമ്പിൽ ജനറൽ മെഡിസിൻ, ഡെന്റൽ വിഭാഗം, കുട്ടികളുടെ വിഭാഗം, ഗൈനക്കോളജി, ചർമരോഗ വിഭാഗം, ഓർത്തോ വിഭാഗം, നേത്ര പരിശോധന, ജീവിത ശൈലി രോഗ നിയന്ത്രണ ക്ലിനിക്, ഗർഭാശയ അർബുദ പരിശോധന, വിവിധ ആരോഗ്യ-വിദ്യാഭ്യാസ പ്രദർശനങ്ങൾ മുതലായവയാണ് നടന്നത്. ക്യാമ്പിൽ പങ്കെടുത്തവർക്ക് സൗജന്യ മരുന്ന് വിതരണവും നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story