Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jun 2022 5:42 AM IST Updated On
date_range 26 Jun 2022 5:42 AM ISTപാലിയേറ്റിവ് പരിചരണ പരിശീലന ക്യാമ്പ്
text_fieldsbookmark_border
പാലിയേറ്റിവ് പരിചരണ പരിശീലന ക്യാമ്പ് മുക്കം: ചേന്ദമംഗലൂർ സുന്നിയ്യ അറബിക് കോളജിലെ എൻ.എസ്.എസ് വളന്റിയർമാർക്കായി മുക്കം ഗ്രേസ് പാലിയേറ്റിവ് കെയർ സെന്ററിന്റെ ആഭിമുഖ്യത്തിൽ ദ്വിദിന പാലിയേറ്റിവ് പരിചരണ പരിശീലന ക്യാമ്പ് നടത്തി. ഗ്രേസ് പാലിയേറ്റിവ് കെയർ ചെയർമാൻ ഷെരീഫുദ്ദീൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. തുടർന്ന് വിവിധ സെഷനുകളിലായി പരിശീലനം നൽകി. പാലിയേറ്റിവ് ട്രെയിനർമാരായ ശരീഫ്, സലീം, അഷ്റഫ്, ജാബിർ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ ഡോ. പി.സി. ഇൽയാസ്, കോളജ് ലൈബ്രേറിയൻ ഷാദിയ മുഹമ്മദ് എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story