Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jun 2022 5:42 AM IST Updated On
date_range 26 Jun 2022 5:42 AM ISTമരംമുറി; റീത്തുവെച്ച് കൗൺസിലർമാരുടെ പ്രതിഷേധം
text_fieldsbookmark_border
മുക്കം: മുക്കം ഗവ. ആശുപത്രി വളപ്പിൽനിന്ന് അനധികൃതമായി മരം മുറിച്ചുകടത്തിയതിൽ പ്രതിഷേധിച്ച് കൊള്ളചെയ്യപ്പെട്ട മരത്തിന്റെ കുറ്റിക്ക് റീത്ത് സമർപ്പിച്ച് നഗരസഭ കൗൺസിലർമാർ. നഗരസഭയോ കൗൺസിൽ അംഗങ്ങളോ അറിയാതെ വിലപിടിപ്പുള്ള കൂറ്റൻ ഔഷധവൃക്ഷം കടത്തിക്കൊണ്ടുപോയരെ പിടികൂടണമെന്നും ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ട് യു.ഡി.എഫ്, വെൽഫെയർ പാർട്ടി കൗൺസിലർമാരുടെ നേതൃത്വത്തിലാണ് വ്യത്യസ്തമായ പ്രതിഷേധം അരങ്ങേറിയത്. കൗൺസിലർമാർ മുക്കം നഗരസഭ ഓഫിസിൽനിന്ന് ഉച്ചക്ക് പന്ത്രണ്ടോടെയാണ് സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് മാർച്ച് നടത്തിയത്. മുക്കം ബസ് സ്റ്റാൻഡ് പരിസരത്ത് ഡി.സി.സി സെക്രട്ടറി ബാബു പൈക്കാട്ട് മാർച്ച് ഉദ്ഘാടനം ചെയ്തു. പ്രതിഷേധ സംഗമത്തിൽ എം.ടി. അഷ്റഫ്, എ. അബ്ദുൽ ഗഫൂർ, എം.കെ. യാസർ, ഗഫൂർ കല്ലുരുട്ടി, ഫാത്തിമ കൊടപ്പന എന്നിവർ സംസാരിച്ചു. കൃഷ്ണൻ വടക്കയിൽ റീത്ത് സമർപ്പിച്ചു. കൗൺസിലർമാരായ മധു മാസ്റ്റർ, റംല ഗഫൂർ, സാറ കൂടാരം, സക്കീന കബീർ, രാജൻ എടോനി, ബിന്നി മനോജ്, വസന്തകുമാരി എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story