Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jun 2022 5:36 AM IST Updated On
date_range 26 Jun 2022 5:36 AM ISTമാനന്തവാടി സ്വദേശിനി യു.എ.ഇയിൽ വാഹനാപകടത്തിൽ മരിച്ചു
text_fieldsbookmark_border
മാനന്തവാടി: മാനന്തവാടി ഒണ്ടയങ്ങാടി സ്വദേശിനി യു.എ.ഇയിൽ വാഹനാപകടത്തിൽ മരിച്ചു. റംഷീനയാണ് (32) ഇന്നലെ വൈകീട്ട് യു.എ.ഇയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചത്. ചെറ്റപ്പാലം അരങ്ങിൽതാഴെ ഹഫ്സലിന്‍റെ ഭാര്യയാണ്. മുഹമ്മദ് ഇഹ്സാൻ മകനാണ്. പ്രവാസിയായ ഒണ്ടയങ്ങാടി ആനപ്പാറ അബൂബക്കർ -റംല ദമ്പതികളുടെ മകളാണ് റംഷീന. ജോലിസ്ഥലത്തുനിന്ന് തിരികെ മടങ്ങുംവഴി റോഡ് മുറിച്ചുകടക്കവെ വാഹനം ഇടിച്ചതായാണ് ബന്ധുക്കളിൽനിന്ന് ലഭിക്കുന്ന വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
