Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightആക്രമണം ബി.ജെ.പിയെ...

ആക്രമണം ബി.ജെ.പിയെ സന്തോഷിപ്പിക്കാനെന്ന്​ കെ. മുരളീധരൻ

text_fields
bookmark_border
കോഴിക്കോട്​: രാഹുൽ ഗാന്ധി എം.പിയുടെ ഓഫിസ്​ എസ്​.എഫ്​.ഐ ആക്രമിച്ചത്​ ബി.ജെ.പിയെ സന്തോഷിപ്പിക്കാനാണെന്ന്​ കെ. മുരളീധരൻ എം.പി. കമ്യൂണിസ്റ്റ്​ മുഖ്യമന്ത്രിയിലൂ​​ടെ ആർ.എസ്​.എസ്​ താൽപര്യങ്ങൾ സംരക്ഷിക്കപ്പെടുകയാണ്. ഇതിനെ ശക്​തമായി നേരിടും. മുഖ്യമന്ത്രിയു​ടെ പരിപാടികൾ ബഹിഷ്കരിക്കണോയെന്ന്​ വരെ യു.ഡി.എഫ്​ നേതൃത്വം ആലോചിച്ച്​ തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആലോചിച്ചുറപ്പിച്ച്​ തയാറാക്കിയ അജണ്ടയുടെ ഭാഗമായാണ്​ എസ്​.എഫ്​.ഐയുടെ ആക്രമണമെന്ന്​ കെ.പി.സി.സി മുൻ പ്രസിഡന്റ്​ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. വിദ്യാർഥികൾ രോഷാകുലരായി നടത്തിയ ആക്രമണം മാത്രമല്ല, സി.പി.എമ്മിന്‍റെയും മുഖ്യമന്ത്രിയുടെയും അറിവോടെയാണ്​ നടത്തിയത്​. കേന്ദ്ര ഏജൻസികൾ സ്വർണക്കടത്ത്​ അടക്കം അന്വേഷിക്കുന്നതിനിടെ നരേന്ദ്ര മോദിയെ പ്രീതിപ്പെടുത്താതെ മുന്നോട്ടുപോകാനാകില്ലെന്ന്​ പിണറായിക്ക്​ അറിയാമെന്നും മുല്ലപ്പള്ളി പറഞ്ഞു​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story