Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jun 2022 5:49 AM IST Updated On
date_range 25 Jun 2022 5:49 AM ISTചക്കാലക്കൽ ഹയർ സെക്കൻഡറി സ്കൂളിനെ അഭിനന്ദിച്ചു
text_fieldsbookmark_border
മടവൂർ: കൊടുവള്ളി സബ്ജില്ലയിൽ കൂടുതൽ വിദ്യാർഥികളെ പരീക്ഷക്കിരുത്തി മികച്ച വിജയം നേടിയ ചക്കാലക്കൽ ഹയർ സെക്കൻഡറി സ്‌കൂളിനെ മടവൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി അഭിനന്ദിച്ചു. 923 വിദ്യാർഥികളെ പരീക്ഷക്കിരുത്തി 922 പേരെ വിജയിപ്പിക്കുകയും 155 ഫുൾ എ പ്ലസും നേടി. 99.9 ശതമാനമാണ് വിജയം. 92 വിദ്യാർഥികൾക്ക് ഒൻപത് എ പ്ലസും ലഭിച്ചു. പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രസിഡൻറ് അൻവർ ചക്കാലക്കൽ സ്കുൾ പ്രധാന അധ്യാപകന് ഉപഹാരം കൈമാറി. സ്കൂൾ പ്രധാന അധ്യാപകൻ വി. മുഹമ്മദ് ബഷീർ, മാനേജർ പി.കെ. സുലൈമാൻ, പി.ടി.എ. പ്രസിഡൻറ് പി.പി. ജയഫർ, ഉഷ ദേവി, അലി, മുനീർ പുതുക്കുടി, അസ്ഹറുദ്ദീൻ കൊട്ടക്കാവയൽ, സലീം പുല്ലാളൂർ തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story