Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅമിതഭാരം കയറ്റുന്ന...

അമിതഭാരം കയറ്റുന്ന വാഹനങ്ങൾ ഭീഷണി

text_fields
bookmark_border
കോഴിക്കോട്​: അമിത ഭാരം കയറ്റിവരുന്ന വാഹനങ്ങൾ​ റോഡിൽ ഭീതി സൃഷ്ടിക്കുന്നു. ടിപ്പർ ലോറികൾക്കു പുറമെ ഗുഡ്​സ്​ ഓട്ടോ, പിക്കപ്പ്​ ഉൾപ്പെടെ വാഹനങ്ങളിലുമാണ്​​ വലിയതോതിൽ സാധനങ്ങൾ കയറ്റിപ്പോകുന്നത്​. ഓട്ടോകളിലും പിക്കപ്പുകളിലും നീളമുള്ള കമ്പികളും ഇരുമ്പ്​ ​ പൈപ്പുകളും കയറ്റുന്നത്​ പലപ്പോഴും മറ്റു വാഹനങ്ങൾക്കടക്കം ഭീഷണിയാണ്​. വാഹനത്തിന്‍റെ വലുപ്പത്തേക്കാൾ കൂടുതൽ മുന്നോട്ടും പിന്നോട്ടും തള്ളിനിൽക്കുന്ന തരത്തിലാണ്​ ഇവ കൊണ്ടുപോകുന്നത്​. ഇന്നലെ കാരന്തൂരിന്​ സമീപം വലിയ തോതിൽ സ്റ്റീൽ കമ്പികൾ കയറ്റിപ്പോയ പിക്കപ്പ്​ വാൻ ബ്രേക്കിട്ടതോ​ടെ കമ്പികൾ കെട്ടഴിഞ്ഞ്​ റോഡിലാകെ പരന്നു. മുന്നിലുള്ള ഓട്ടോ പെട്ടെന്ന്​ നിർത്തിയതോ​ടെ ​പിക്കപ്പ്​ ബ്രേക്കിടുകയായിരുന്നു. ഇതോടെ കെട്ടിനുള്ളിലൂടെ കമ്പികൾ വഴുതി പൂർണമായും മുന്നിലേക്ക്​ പതിച്ചു. സമീപമുണ്ടായിരുന്ന ബൈക്ക്​ യാത്രികൻ ഭാഗ്യംകൊണ്ടാണ്​ കമ്പി ശരീരത്തിൽ കുത്താതെ​ രക്ഷപ്പെട്ടത്​. വാഹനങ്ങളിൽ അമിതമായി കയറ്റുന്ന ലോഡ്​ നല്ല രീതിയിൽ കെട്ടി​വെക്കാത്തതാണ്​ മിക്കപ്പോഴും ഇത്തരത്തിലുള്ള അപകടങ്ങളുണ്ടാക്കുന്നത്​. കൂടൂതൽ ഭാരം കയറ്റിയ വാഹനങ്ങൾ റോഡിലെ കുഴിയിൽ ചാടി മറിയുന്നതും നിരവധി തവണ നഗരത്തിലുണ്ടായിട്ടുണ്ട്​. റോഡിൽ അമിത ഭാരം കയറ്റിപ്പോകുന്ന വാഹനങ്ങൾക്കെതി​രെ കർശന നടപടി സ്വീകരിക്കാൻ നേര​േത്ത ഹൈകോടതി തന്നെ പൊലീസിനും മോട്ടോർ വാഹന വകുപ്പിനും നിർ​ദേശം നൽകിയിരുന്നു. മറ്റുവാഹന യാത്രികർക്കടക്കം ഭീഷണിയായതിനാൽ പരിശോധന നടത്തി കുറ്റക്കാരുടെ ഡ്രൈവിങ്​ ലൈസൻസ്​ റദ്ദാക്കുന്നതടക്കമുള്ള ശിക്ഷാനടപടികൾ സ്വീകരിക്കാനായിരുന്നു നിർദേശം. എന്നാൽ, പൊലീസ്​ വേണ്ടത്ര പരിശോധന നടത്താത്തതാണ്​ ഇത്തരക്കാർക്ക്​ തുണയാവുന്നത്​. പലപ്പോഴും ഇത്തരം നിയമലംഘനങ്ങൾ പിടികൂടിയാലും പിഴയടപ്പിച്ച്​ വിടുകയാണ്​ പതിവ്​. ടിപ്പർ ലോറികളും വൻതോതിൽ ബോളറും മെറ്റലും മണ്ണും മണലുമെല്ലാം​ കയറ്റി റോഡുകളിൽ ചീറിപ്പായുന്നുണ്ട്​. അപൂർവമായി മാത്രമേ ഇവയും പരിശോധിക്കാറുള്ളൂ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story