Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jun 2022 5:46 AM IST Updated On
date_range 25 Jun 2022 5:46 AM ISTവിധി നിരാശജനകമെന്ന് തൻവീർ ജിഫ്രി
text_fieldsbookmark_border
അഹ്മദാബാദ്: ഗോധ്ര കലാപക്കേസിൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി ഉൾപ്പെടെ 63 പേർക്ക് ക്ലീൻ ചിറ്റ് നൽകിയ പ്രത്യേക അന്വേഷണ സംഘത്തിന്റെ നടപടി ചോദ്യംചെയ്ത് നൽകിയ ഹരജി തള്ളിയ സുപ്രീം കോടതിവിധി നിരാശജനകമെന്ന് തൻവീർ ജിഫ്രി. കലാപത്തിൽ കൊല്ലപ്പെട്ട കോൺഗ്രസ് നേതാവ് ഇഹ്സാൻ ജിഫ്രിയുടെ മകനാണിദ്ദേഹം. ഇദ്ദേഹത്തിന്റെ മാതാവ് സകിയ ജിഫ്രി നൽകിയ ഹരജിയാണ് ഇന്നലെ സുപ്രീം കോടതി തള്ളിയത്. 2012 ഫെബ്രുവരി എട്ടിന് അന്വേഷണസംഘം സമർപ്പിച്ച റിപ്പോർട്ട് പൂർണമായും അംഗീകരിച്ചാണ് ഇതിനെതിരെ സകിയ ജിഫ്രി നൽകിയ ഹരജി തള്ളിക്കൊണ്ട് സുപ്രീംകോടതി വെള്ളിയാഴ്ച തീർപ്പാക്കിയത്. അന്തിമവിധി പഠിച്ചശേഷം കൂടുതൽ പ്രതികരിക്കാമെന്ന് നിലവിൽ ഹജ്ജ് തീർഥാടനത്തിലുള്ള തൻവീർ ജിഫ്രി പ്രതികരിച്ചു. മാതാവ് സകിയ ജിഫ്രി മകൾക്കൊപ്പം യു.എസിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story