Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jun 2022 5:45 AM IST Updated On
date_range 25 Jun 2022 5:45 AM ISTപുസ്തക ചർച്ച ശ്രദ്ധേയമായി
text_fieldsbookmark_border
മുക്കം: വായന വാരാചരണത്തോടനുബന്ധിച്ച് കാരശ്ശേരി എ.യു.പി സ്കൂളിൽ പുസ്തക ചർച്ച സംഘടിപ്പിച്ചു. എഴുത്തുകാരെ നേരിൽക്കണ്ട് എഴുത്തിന്റെ ബാലപാഠങ്ങൾ മനസ്സിലാക്കാൻ സാധിച്ചത് കുട്ടികൾക്ക് നവ്യാനുഭവമായി. മാധ്യമ പ്രവർത്തകൻ നടുക്കണ്ടി അബൂബക്കർ രചിച്ച കാരശ്ശേരി പഞ്ചായത്ത് കഥ പറയുമ്പോൾ, സാജിദ് ചെറുവാടി രചിച്ച 'അവസാനത്തെ കടവിലെ ആൾ' എന്നീ പുസ്തകങ്ങളാണ് ചർച്ചക്ക് വിധേയമാക്കിയത്. കോവിഡ് കാലത്തെ അടച്ചിടൽ മൂലം കുട്ടികൾക്ക് നഷ്ടപ്പെട്ട ഭാഷാശേഷികൾ വീണ്ടെടുക്കുന്നതിനായി മലയാളം ക്ലബിന്റെ നേതൃത്വത്തിലാണ് പുസ്തകാസ്വാദന സദസ്സ് സംഘടിപ്പിച്ചത്. എ.വി. സുധാകരൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്തംഗം ഷാഹിന എഴുത്തുകാരെ ആദരിച്ചു. പി.ടി.എ വൈസ് പ്രസിഡന്റ് ടി. മധുസൂദനൻ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ കെ. അബ്ദുറസാഖ്, ജി. അബ്ദുൽ അക്ബർ, പി.കെ.സി. മുഹമ്മദ്, സലീം വലിയപറമ്പ്, പി. സാദിഖലി എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ക്ലാസ് ലൈബ്രറി ശാക്തീകരണം, ജനകീയ രചനോത്സവം, ചുമർപത്രങ്ങൾ തയാറാക്കൽ, പതിപ്പ് നിർമാണം, പുസ്തകറിവ്യൂ തുടങ്ങിയ പ്രവർത്തനങ്ങളും നടക്കും. ടി.പി. അബൂബക്കർ സ്വാഗതവും മുഹമ്മദ് താഹ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story