Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jun 2022 5:45 AM IST Updated On
date_range 25 Jun 2022 5:45 AM ISTഅനധികൃത കെട്ടിടങ്ങള്‍ക്ക് അനുമതി: കോർപറേഷന്‍റെ ചെറുവണ്ണൂർ ഓഫിസില്‍ പൊലീസ് പരിശോധന
text_fieldsbookmark_border
കോഴിക്കോട്: യൂസർ നെയിമും പാസ്‌വേഡും ചോര്‍ത്തി അനധികൃത കെട്ടിടങ്ങള്‍ക്ക് അനുമതി നല്‍കിയ സംഭവത്തില്‍ കോർപറേഷന്‍റെ ചെറുവണ്ണൂരിലെ സോണല്‍ ഓഫിസില്‍ പൊലീസ് പരിശോധന നടത്തി. കേസ് അന്വേഷിക്കുന്ന ഫറോക്ക് അസി. കമീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. ഈ ഓഫിസില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ അനധികൃത പെര്‍മിറ്റുകള്‍ നല്‍കിയതെന്നാണ് കണ്ടെത്തിയത്. ഈ സാഹചര്യത്തിലാണ് പരിശോധന. സസ്‌പെന്‍ഷനിലായ റവന്യൂ ഓഫിസര്‍ ശ്രീനിവാസന്റെ ലാപ്‌ടോപ് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇദ്ദേഹം ലാപ്‌ടോപ്പിലാണ് കെട്ടിടങ്ങൾക്ക് നമ്പർ നല്‍കിയിരുന്നത്. ഇത് സൈബര്‍ വിദഗ്ധര്‍ പരിശോധിച്ചുവരുകയാണ്. ഓഫിസിലെ കമ്പ്യൂട്ടറുകളൊന്നും പൊലീസ് പരിശോധിച്ചിട്ടില്ല. അന്വേഷണം പുരോഗമിക്കുന്ന മുറയ്ക്ക് കമ്പ്യൂട്ടറുകൾ പിടിച്ചെടുക്കുകയോ ഓഫിസില്‍ വന്ന് പരിശോധിക്കുകയോ ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story