Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപാലോളി സംഘർഷം;...

പാലോളി സംഘർഷം; സമഗ്രാന്വേഷണം വേണം -യൂത്ത് ലീഗ്

text_fields
bookmark_border
ബാലുശ്ശേരി: പാലോളിയിൽ സമീപകാലത്തുണ്ടായ സംഭവവികാസങ്ങളിൽ സമഗ്രാന്വേഷണം നടത്തി നാടിന്റെ സമാധാനാന്തരീക്ഷം ഉറപ്പുവരുത്താൻ നടപടി സ്വീകരിക്കണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് ബാലുശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞദിവസങ്ങളിൽ ഉണ്ടായ വിഷയങ്ങളുടെ യാഥാർഥ്യം പൊതുജനത്തിന് ബോധ്യമായെന്നും ജാള്യത മറക്കാൻ സി.പി.എം നടത്തുന്ന ശ്രമങ്ങൾ പരിഹാസ്യമാണെന്നും യോഗം അഭിപ്രായപ്പെട്ടു. ആരോപണവിധേയരായ എസ്.ഡി.പി.ഐക്കാരെ അറസ്റ്റുചെയ്യാത്തതിലൂടെ പൊലീസ് - എസ്.ഡി.പി.ഐ ഒത്തുകളിയാണ് പുറത്തുവരുന്നത്. സി.പി.എം ഓഫിസിൽനിന്ന് നൽകുന്ന നിർദേശപ്രകാരം നിരപരാധികളെ വേട്ടയാടുന്ന പൊലീസ് സമീപനം അവസാനിപ്പിക്കണമെന്നും ഇല്ലെങ്കിൽ ശക്തമായ പ്രക്ഷോഭവുമായി രംഗത്തിറങ്ങുമെന്നും യൂത്ത് ലീഗ് വ്യക്തമാക്കി. പ്രസിഡന്റ് പി.എച്ച്. ഷമീർ അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി സി.കെ. ഷക്കീർ, ലത്തീഫ് നടുവണ്ണൂർ, ഫസൽ കൂനഞ്ചേരി, ഷഫീഖ് മാമ്പൊയിൽ, കെ.കെ. മുനീർ, തസ്‍ലി കാവിൽ, അലി പുതുശ്ശേരി, റിയാസ് കായണ്ണ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story