Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jun 2022 5:43 AM IST Updated On
date_range 25 Jun 2022 5:43 AM ISTസ്വർണവുമായി മുങ്ങിയ പ്രതി ഒരു വർഷത്തിനു ശേഷം പിടിയിൽ
text_fieldsbookmark_border
വടകര: ഓർക്കാട്ടേരിയിലെ മൂന്ന് ജ്വല്ലറികളിൽ നിന്ന് പോളിഷ് ചെയ്യാൻ നൽകിയ പതിനൊന്നര പവൻ സ്വർണവുമായി മുങ്ങിയ പ്രതി ഒരു വർഷത്തിനു ശേഷം അറസ്റ്റിൽ. മഹാരാഷ്ട്ര സാംഗ്ലി ജില്ലയിൽ തസ്‌കോൻ വേഫലെയിൽ മയൂർ അർജുൻ ഗോഡ്‌കെ എന്ന സൂരജ് സേട്ടുവിനെയാണ് (31) എടച്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. 2021 ഏപ്രിൽ 21 നാണ് കേസിനാസ്പദ സംഭവം. ഓർക്കാട്ടേരിയിലെ സിറാജ് ജ്വല്ലറി, എസ്.ആർ ജ്വല്ലറി, ആർ.ആർ ജ്വല്ലറി എന്നിവിടങ്ങളിൽ നിന്നുള്ള സ്വർണവുമായാണ് പ്രതി മുങ്ങിയത്. എട്ട് വർഷത്തോളമായി ഓർക്കാട്ടേരിയിലെ വാടക ക്വാർട്ടേഴ്‌സിൽ താമസിച്ച് ജ്വല്ലറികളിലെ സ്വർണം പൂശി നൽകി വരികെയാണ് പ്രതി കച്ചവടക്കാരിൽ നിന്നും വാങ്ങിയ സ്വർണവുമായി മുങ്ങിയത്. പുണെയിൽ നിന്നുമാണ് എടച്ചേരി സി.ഐ ജോഷി ജോസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘങ്ങളായ എസ്.ഐ. ആന്റണി ഡിക്രൂസ്, എ.എസ്.ഐ മനോജ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാർ സിജേഷ് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. Saji 1 പടം: സൂരജ് സേട്ടു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
