Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jun 2022 5:33 AM IST Updated On
date_range 25 Jun 2022 5:33 AM ISTജി.ഐ.ഒ സഹായപദ്ധതി പ്രഖ്യാപനം ഇന്ന്
text_fieldsbookmark_border
കോഴിക്കോട്: ജി.ഐ.ഒ കേരള, പീപ്ൾസ് ഫൗണ്ടേഷനുമായി ചേർന്ന് നടത്തുന്ന സഹായപദ്ധതി പ്രഖ്യാപനം ശനിയാഴ്ച വൈകീട്ട് 4.30ന് കോഴിക്കോട് കാലിക്കറ്റ് ടവറിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. 100 വിദ്യാർഥിനികൾക്ക് വിദ്യാഭ്യാസ സഹായവും 30 യുവതികൾക്ക് തൊഴിൽ സഹായവും നൽകുന്ന പദ്ധതിയാണിത്. കിടപ്പിലായവരുടെയും വിധവകളുടെയും മക്കൾക്കാണ് വിദ്യാഭ്യാസ സഹായം. ഗുണഭോക്താക്കളെ പീപ്ൾസ് ഫൗണ്ടേഷൻ വഴി തിരഞ്ഞെടുക്കും. ജമാഅത്തെ ഇസ്‍ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ്, പീപ്ൾസ് ഫൗണ്ടേഷൻ ചെയർമാൻ എം.കെ. മുഹമ്മദലി, വൈസ് ചെയർപേഴ്സൻ സഫിയ അലി, ജമാഅത്തെ ഇസ്‍ലാമി വനിത വിഭാഗം ജനറൽ സെക്രട്ടറി പി. റുക്‌സാന, സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ് കേരള പ്രസിഡന്റ് ഡോ. നഹാസ് മാള, എസ്.ഐ.ഒ പ്രസിഡന്റ് ഇ.എം. അംജദ് അലി, ജി.ഐ.ഒ പ്രസിഡന്റ് അഡ്വ. തമന്ന സുൽത്താന, ജനറൽ സെക്രട്ടറി സുഹാന അബ്ദുൽ ലത്തീഫ് തുടങ്ങിയവർ പങ്കെടുക്കും. ജി.ഐ.ഒ സംസ്ഥാന സെക്രട്ടറി സമർ അലി, സംസ്ഥാന സമിതി അംഗം ആയിഷ ഗഫൂർ, ഷംന റഹീം എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story