Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jun 2022 5:47 AM IST Updated On
date_range 24 Jun 2022 5:47 AM ISTകുറ്റിപ്പൊയിൽ കക്കാടം തോട് കനാൽ പ്രവൃത്തിക്ക് തുടക്കം
text_fieldsbookmark_border
കർഷകർക്കാശ്വാസമാവും കൊടിയത്തൂർ: പഞ്ചായത്തിലെ കാരക്കുറ്റി കുറ്റിപ്പൊയിൽ-കക്കാടം തോട് കനാൽ നിർമാണ പ്രവൃത്തിക്ക് തുടക്കമായി. ഏക്കർ കണക്കിന് നെൽവയലുകളുള്ള കാരക്കുറ്റി കുറ്റിപ്പൊയിൽ ഭാഗത്തെ കർഷകർക്കാശ്വാസമാവുന്നതാണ് പ്രവൃത്തി. മഴക്കാലത്ത് തടായിക്കുന്ന്, വിളക്കോട്, നടക്കൽ, കാരക്കുറ്റി ഭാഗങ്ങളിൽനിന്നുള്ള മഴവെള്ളവും മാലിന്യങ്ങളും കുറ്റിപ്പൊയിൽ വയലിലേക്കായിരുന്നു ഒഴുകിയെത്തിയിരുന്നത്. ഇത് കർഷകർക്ക് പ്രയാസം സൃഷ്ടിച്ചിരുന്നു. കഴിഞ്ഞ വർഷവും വെള്ളക്കെട്ട് കാരണം കൃഷി നശിച്ചിരുന്നു. പ്രശ്നത്തിന് പരിഹാരമില്ലാതായതോടെ പ്രദേശത്തെ നിരവധി വയലുകൾ കൃഷിയോഗ്യമല്ലാതായി. ഇതിഹാസ് ഗ്രൗണ്ടിലേക്കും വെള്ളം ഒലിച്ചെത്തുന്നത് കായികവിനോദത്തിനും തടസ്സമായി. ഇതോടെയാണ് ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ഇതിന് പരിഹാരവുമായി മുന്നിട്ടിറങ്ങിയത്. മഴക്കാലത്ത് ഒലിച്ചെത്തുന്ന വെള്ളം കക്കാടം തോട്ടിലേക്കും അതു വഴി ഇരുവഴിഞ്ഞിപ്പുഴയിലേക്കും ഒഴുക്കിവിടുന്നതിനായി കനാൽ നിർമിച്ചാണ് കർഷകർക്കാശ്വാസമാവുന്നത്. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്നരലക്ഷം രൂപ ഇതിനായി വകയിരുത്തി. കനാലിന് പ്രദേശത്തെ വയൽ ഉടമകൾ സ്ഥലം സൗജന്യമായി വിട്ടു നൽകി. വെള്ളം ആവശ്യാനുസരണം വയലുകളിലേക്കെത്തിക്കാൻ സംവിധാനങ്ങളും ചെയ്യുന്നുണ്ട്. സ്കൂൾ വിദ്യാർഥികൾക്ക് ഉൾപ്പെടെ സുഗമമായി യാത്ര ചെയ്യുന്നതിന് നടപ്പാതയും നിർമിക്കുന്നുണ്ട്. പ്രവൃത്തി വിലയിരുത്തുന്നതിനായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത്, വൈസ് പ്രസിഡന്റ് ഷിഹാബ് മാട്ടുമുറി, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ ദിവ്യ ഷിബു, അസി. സെക്രട്ടറി പ്രിൻസിയ, തൊഴിലുറപ്പ് അസി. എൻജിനീയർ റാസിഖ്, സൽമാൻ പരപ്പിൽ, സി.പി. അസീസ് എന്നിവർ സ്ഥലം സന്ദർശിച്ചു. kdr1 കുറ്റിപ്പൊയിൽ കക്കാടം തോട് കനാൽ പ്രവൃത്തി പ്രസിഡന്റ് ഷംലൂലത്തിന്റെ നേതൃത്വത്തിൽ സന്ദർശിച്ചപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
