Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jun 2022 5:45 AM IST Updated On
date_range 24 Jun 2022 5:45 AM ISTപി.പി. ഉസ്മാൻ മാസ്റ്റർ അനുസ്മരണവും ബാലസാഹിത്യ പുരസ്കാര സമർപ്പണവും
text_fieldsbookmark_border
കൊടുവള്ളി: എളേറ്റിൽ വായനശാല ഗ്രന്ഥാലയം സ്ഥാപക സെക്രട്ടറിയും അധ്യാപകനും സാമൂഹിക-സാംസ്കാരിക സാന്നിധ്യവുമായിരുന്ന പി.പി. ഉസ്മാൻ മാസ്റ്റർ അനുസ്മരണ പരിപാടികൾ 26, 28 തീയതികളിൽ എളേറ്റിൽ ജി.എം.യു.പി സ്കൂൾ ഗ്രൗണ്ടിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പി.പി. ഉസ്മാൻ മാസ്റ്റർ ഫൗണ്ടേഷന്റെ സഹകരണത്തോടെയാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. പി.പി. ഉസ്മാന്റെ വിദ്യാർഥികളും സഹപ്രവർത്തകരും നാട്ടുകാരും ജനപ്രതിനിധികളും 26ന് വൈകുന്നേരം 4.30 ന് സ്കൂൾ മുറ്റത്ത് ഒത്തുചേരും. അഡ്വ. പി.ടി.എ. റഹീം എം.എൽ.എ, പഞ്ചായത്ത് പ്രസിഡന്റ് പി.പി. നസ്രി, മുൻ എം.എൽ.എമാരായ വി.എം. ഉമ്മർ, കാരാട്ട് റസാഖ് തുടങ്ങിയവർ പങ്കെടുക്കും. പ്രഥമ ഉസ്മാൻ മാസ്റ്റർ ബാലസാഹിത്യ പുരസ്കാര സമർപ്പണവും സ്മരണികാ പ്രകാശനവും 28ന് വൈകുന്നേരം 4.30ന് നടക്കും. പുരസ്കാരജേതാവ് എസ്. കമറുദ്ദീന് എഴുത്തുകാരൻ ആലങ്കോട് ലീലാകൃഷ്ണൻ പുരസ്‌കാരം കൈമാറും. സ്മരണികാ പ്രകാശനം കാനേഷ് പൂനൂർ നിർവഹിക്കും. എസ്. കമറുദ്ദീൻ എഴുതിയ വെള്ളിമരം തേടി എന്ന ബാലസാഹിത്യ പുസ്തകമാണ് പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്. പി.പി. ശ്രീധരനുണ്ണി, ഹുസൈൻ കാരാടി, എ.പി. കുഞ്ഞാമു, കാനേഷ് പൂനൂർ, പൂനൂർ കെ. കരുണാകരൻ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ വായനശാല ഭാരവാഹികളായ പി. സുധാകരൻ, കെ.കെ. അബ്ദുറഹ്മാൻ കുട്ടി, എം.എ. റഊഫ്, വി.പി. സുൽഫിക്കർ, ബി.സി. ഖാദർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story